Advertisment

രാജ്യത്ത് ഇതുവരെ 2.24 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു; 447 പേര്‍ക്ക് നേരിയ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്രം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഞായറാഴ്ച കേരളം ഉള്‍പ്പെടെയുള്ള ആറു സംസ്ഥാനങ്ങളിലായി വാക്‌സിന്‍ സ്വീകരിച്ചത് 17072 പേര്‍. രാജ്യത്ത് ഇതുവരെ 224301 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും യു.എസ്., യു.കെ., ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ പിന്നിലാക്കി ലോകത്ത് പ്രതിദിനം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പെടുത്ത രാജ്യമായി ഇന്ത്യ മാറിയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

രണ്ട് ദിവസമായി രാജ്യത്തുടനീളം കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തവരില്‍ 447 പേര്‍ക്ക് നേരിയ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട മൂന്ന് പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഡല്‍ഹിയിലെ എയിംസിലും, നോര്‍ത്തേണ്‍ റെയില്‍വേ ആശുപത്രിയിലും ചികിത്സ തേടിയ രണ്ട് പേരെ ഇതിനോടകം ഡിസ്ചാര്‍ജ് ചെയ്തു. ഒരാള്‍ എയിംസില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഇയാളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയ അഡീഷണല്‍ സെക്രട്ടറി ഡോ. മനോഹര്‍ അഗ്നാനി വ്യക്തമാക്കി. പനി, തലവേദന, ഓക്കാനം എന്നീ ചെറിയ അസ്വസ്ഥതകളാണ് അധികവും റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Advertisment