ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, January 22, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ അഞ്ചാം ദിനത്തില്‍ 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. 141 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്.

എറണാകുളം ജില്ലയില്‍ 16 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും കാസര്‍ഗോഡ് ജില്ലയില്‍ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍ നടന്നത്.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (1367) വാക്‌സിന്‍
സ്വീകരിച്ചത്. ആലപ്പുഴ 703, എറണാകുളം 1367, ഇടുക്കി 729, കണ്ണൂര്‍ 873, കാസര്‍ഗോഡ് 568,
കൊല്ലം 940, കോട്ടയം 900, കോഴിക്കോട് 924, മലപ്പുറം 829, പാലക്കാട് 827, പത്തനംതിട്ട
701, തിരുവനന്തപുരം 980, തൃശൂര്‍ 975, വയനാട് 804 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍
സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 47,893 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷന്‍
സ്വീകരിച്ചത്. ആര്‍ക്കും തന്നെ വാക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട്ചെയ്തിട്ടില്ല.

തിരുവനന്തപുരം ജില്ലയില്‍ അരുവിക്കര പ്രാഥമികാരോഗ്യ കേന്ദ്രം, നെയ്യാറ്റിന്‍കര ജനറല്‍
ആശുപത്രി, ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു.

സംസ്ഥാനത്താകെ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടെ ആകെ 4,81,747 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,82,847 പേരും സ്വകാര്യ
മേഖലയിലെ 2,05,773 പേരും ഉള്‍പ്പെടെ 3,88,620 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍
ചെയ്തത്.

×