കോവിഡ് വാക്‌സീന്‍: അമേരിക്കന്‍ പൗരന്മാരേക്കാള്‍ മുന്‍ഗണന തടവുകാര്‍ക്കെന്ന് ആരോപണം

New Update

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വാക്‌സീന്‍ നല്‍കുന്നതില്‍ ബൈഡന്‍ ഭരണകൂടം സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ഉയരുന്നു. ബൈഡന്‍ പ്രഖ്യാപിച്ച വാക്‌സീന്‍ വിതരണ നയത്തില്‍ മുന്‍ഗണന ലഭിക്കുന്നതു അമേരിക്കന്‍ പൗരന്മാരേക്കാള്‍ ഗ്വാട്ടനാമൊ ബെ തടവുകാര്‍ക്കാണെന്നാണ് ആരോപണം.

Advertisment

publive-image

സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ഖാലിദ് ഷെയ്ക്ക് അഹമ്മദ് തുടങ്ങിയ കൊടുംഭീകരന്മാരാണ് ക്യൂബയിലുള്ള ഗ്വാട്ടനാമൊ ജയിലില്‍ കഴിയുന്നത്. 2021 മുതല്‍ ഭീകരര്‍ക്കാണ് ബൈഡന്‍ വാക്‌സീന്‍ നല്‍കുന്നതെന്ന് സെനറ്റര്‍ ടെഡ് ക്രൂസിന്റെ കമ്മ്യൂണിക്കേഷന്‍ അഡൈ്വസര്‍ സ്റ്റീവ് ഗസ്റ്റ് ആരോപിച്ചു.

ജനുവരി 27ന് ഹെല്‍ത്ത് അഫയേഴ്‌സ് ഡെപ്യൂട്ടി അസി. സെക്രട്ടറി ടെറി അഡിറിമാണ് ഇതു സംബന്ധിച്ചു ഉത്തരവിറക്കിയത്. ഗവണ്‍മെന്റിന്റെ ഈ ഉത്തരവ് തികച്ചും വിവേകശൂന്യമാണെന്നും, ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ന്യുയോര്‍ക്കിലെ നിവാസികള്‍ പറഞ്ഞു.

ഡിറ്റെയ്ന്‍ ചെയ്തവര്‍ക്കും, തടവുകാര്‍ക്കും വാക്‌സീന്‍ ലഭിക്കുന്ന ഉത്തരവാണിതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് വക്താവ് വ്യക്തമാക്കി. ക്യൂബയിലെ അമേരിക്കന്‍ ജയിലറിയില്‍ 40 ഡിറ്റെയ്‌നികള്‍ മാത്രമാണുള്ളത്. ഇവരിലാണ് 911 മാസ്റ്റര്‍ മൈസ് പ്രതി കൂടെ ഉള്‍പ്പെടുന്നത്. പ്രതിഷേധം ശക്തിപ്പെട്ടതോടെ 27 ലെ ഉത്തരവ് തല്‍ക്കാലം നിര്‍ത്തിവയ്ക്കുന്നതായി പെന്റഗണ്‍ അറിയിച്ചു.

COVID VACCIN
Advertisment