Advertisment

കൊവിഡ് വാക്‌സിനുകള്‍ 'സഞ്ജീവനി', ജനം കിംവദന്തികള്‍ക്ക് ചെവി കൊടുക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിക്കും മന്ത്രിയുടെ മറുപടി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിനുകളെ 'സഞ്ജീവനി' എന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രി ഹര്‍ഷവര്‍ധന്‍. രണ്ട് കൊവിഡ് വാക്‌സിനുകളും സുരക്ഷിതവും ഫലപ്രാപ്തിയുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപക കോവിഡ് വാക്‌സിന്‍ വിതരണോദ്ഘാടനത്തിനു മുന്നോടിയായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഹര്‍ഷവര്‍ധന്‍ എത്തിയിരുന്നു. ജനങ്ങള്‍ കിംവദന്തികള്‍ക്ക് ചെവി കൊടുക്കരുതെന്നും പകരം വിദഗ്ധരെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി. വാക്‌സിന്‍ വിശ്വസനീയതയും ഫലപ്രാപ്തിയും ഉള്ളതാണെങ്കില്‍, ഒരു സര്‍ക്കാര്‍ പ്രതിനിധി പോലും വാക്‌സിന്‍ കുത്തിവെപ്പെടുക്കാന്‍ മുന്നോട്ട് വരാത്തത് എന്തുകൊണ്ടാണെന്ന് മനീഷ് തിവാരി ചോദിച്ചു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സര്‍ക്കാര്‍ പ്രതിനിധികളാണ് ആദ്യം വാക്‌സിന്‍ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരന്‍ ചാള്‍സ് കാലേബ് കോള്‍ട്ടന്‍റെ വാക്കുകള്‍ കടമെടുത്താണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ട്വിറ്ററില്‍ മനീഷ് തിവാരിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. 'രക്ഷിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന നമ്മുടെ താത്പര്യത്താല്‍ നാം അന്ധരാണ്.' ആരോഗ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

'കോണ്‍ഗ്രസിനും മനീഷ് തിവാരിക്കും അവിശ്വാസങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നതില്‍ താത്പര്യങ്ങളുണ്ട്. നിങ്ങളുടെ കണ്ണുകള്‍ തുറക്കുക, പ്രശ‌സ്ത ഡോക്ടര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുത്തിവെപ്പെടുക്കുന്ന ചിത്രങ്ങള്‍ കാണുക.' -ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

Advertisment