മൂന്നാഴ്ചയ്ക്കുള്ളിൽ സൗദിയിലെ എല്ലാ പ്രദേശങ്ങളിലും കോവിഡ് വാക്സിന്‍ ലഭ്യമാക്കും: ആരോഗ്യ മന്ത്രി.

author-image
admin
New Update

റിയാദ് : കോറോണ വൈറസ് വാക്സിനുകൾ സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലും മൂന്നാഴ്ചയ്ക്കുള്ളിൽ എത്തിച്ചേരുമെന്ന്  സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ  പറഞ്ഞു  ജിസാന്‍  മേഖലയിലെ നിരവധി ആരോഗ്യ പദ്ധതികൾ ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കെയാണ് ആരോഗ്യമന്ത്രി  ഈ കാര്യം വെക്തമാക്കിയത്.

Advertisment

publive-image

കൊറോണ വൈറസ് വാക്സിനുകളെ സംബന്ധിച്ച്, ബോധവല്‍ക്കരണം നടത്തുന്നതിനൊപ്പം  സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലും വാക്സിനുകൾ എത്തിക്കാനുള്ള പ്രവര്‍ത്തനം  ഊര്‍ജിതമായി നടക്കുകയാണ്  ഇതുവരെ ലഭിച്ച വാക്സിന്‍ വളരെ കുറവാണ്, കൂടുതല്‍ ശേഖരിക്കുന്നതിന് വളരെയധികം തയ്യാറെടുപ്പ് ആവിശ്യമാണ് സാങ്കേതികമായ തയ്യാറെടുപ്പുകൾ  ഉയർന്നതാണ്, അതിനാൽ ആ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിവരുന്നു.  മൂന്നാഴ്ചയ്ക്കുള്ളിൽ രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും വാക്സിനുകൾ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രി വെക്തമാക്കി.

2021 മെയ് അവസാനത്തോടെ സൗദി അറേബ്യയ്ക്ക് മൂന്ന് ദശലക്ഷം ഡോസ് ഫൈസർ കോവിഡ് -19 വാക്സിൻ ലഭ്യമാക്കാനുള്ള ഒരുക്കങ്ങള്‍  നടന്നുവരുന്നു  2021 ഫെബ്രുവരി അവസാനത്തോടെ ഫൈസർ സൗദി അറേബ്യയ്ക്ക് ഒരു ദശലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്യുമെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.

അതിനിടെ കോവിഡ് വാക്സിന്‍ സ്വീകരിക്കാനുള്ളവരുടെ  രജിസ്ട്രേഷന്‍ പുരോഗമിക്കുകയാണ് ഡിസംബര്‍ 29  ചൊവാഴ്ച്ച വരെ 70,00,000  ത്തിലധികം( ഏഴു ലക്ഷത്തിലധികം ) റജിസ്റ്റർ ചെയ്തതായി  ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisment