പ്രതിരോധ കുത്തിവെയ്പ് വേഗത്തില്‍ നടപ്പാക്കാന്‍ സൗദിയിലെ ഫാര്‍മസികളില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കും :ആരോഗ്യ മന്ത്രി.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്: സൗദി അറേബ്യയിലെ ഫാര്‍മസികളില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കു മെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. പ്രതിരോധ കുത്തിവെയ്പ് രാജ്യവ്യാപക മായി വേഗം നടപ്പിലാക്കുന്നതിനാണ് ഫാര്‍മസികള്‍ വഴിയുള്ള  സൗജന്യ വാക്‌സിന്‍ വിതരണം.

Advertisment

publive-image

ഡിസംബര്‍ 17 മുതലാണ് സൗദിയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. 13 പ്രവിശ്യ കളിലായി 100ലധികം കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. കൂടുതല്‍ ജനങ്ങളില്‍ എത്രയും വേഗം വാക്‌സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു.

18 വയസു കഴിഞ്ഞവര്‍ക്കു സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കാനുള്ള പദ്ധതിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഫാര്‍മസികളുടെ സഹകരണത്തോടെ വാക്‌സിന്‍ സൗജന്യമായി വിതരണം നടത്താന്‍ പദ്ധതി തയ്യാറാക്കിയിട്ടുളളത്.

റിയാദ്, മക്ക, മദീന, അബഹ എന്നിവിടങ്ങളില്‍ ഡ്രൈവ് ത്രൂ വാക്‌സിന്‍ സെന്ററുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെഹാതി ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisment