കോവിഡ്-19 പ്രതിരോധം; സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി പള്ളിയില്‍ നമസ്‌കാരം നടത്തിയ ഏഴു പേരെ അറസ്റ്റു ചെയ്തു

ന്യൂസ് ബ്യൂറോ, മലപ്പുറം
Thursday, April 2, 2020

വളാഞ്ചേരി: കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി പള്ളിയില്‍ നമസ്‌കാരം നടത്തിയ ഏഴു പേരെ വളാഞ്ചേരി എസ്.ഐയും സംഘവും അറസ്റ്റ്‌ചെയ്തു.വളാഞ്ചേരി പാണ്ടികശാല താഴങ്ങാടി മൂസ മസ്ജിദിലെ ഇമാം ഉള്‍പ്പെടെ ഏഴുപേരാണ് അറസ്റ്റിലായത്.

പള്ളി ഇമാം കുളത്തൂര്‍ പീടിയേക്കല്‍ അബ്ദുള്‍ലത്തീഫ് (51), താഴങ്ങാടി സ്വദേശികളായ തെക്കേപീടിയേക്കല്‍ അബ്ദുള്‍മജീദ് (51), ഉപ്പിലത്തൊടി മുഹമ്മദ് ഷാഫി (22), കാരപറമ്പില്‍ മുഹമ്മദ് റിഷാദ് (27), ചേലക്കര ഇക്ബാല്‍ (31), തെക്കേപീടിയേക്കല്‍ മുഹമ്മദ് നിഷാദ് (35), കൈപ്പള്ളി അഷറഫ് (28) എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച വൈകുന്നേരമായിരുന്നു പള്ളിയില്‍ സംഘം ചേര്‍ന്നുള്ള നമസ്‌കാരം നടന്നതെന്ന് പോലീസ് പറഞ്ഞു.

×