Advertisment

കോവിഡ്19; രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ 20 സ്ഥ​ല​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി അ​ട​യ്ക്കു​ന്നു.. മ​റ്റു​സ്ഥ​ല​ങ്ങ​ളി​ല്‍ വീ​ടി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ന്‍ മാ​സ്‌​ക്കും സര്‍ക്കാര്‍ നിര്‍ബന്ധമാക്കി

New Update

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് തീ​വ്ര​മേ​ഖ​ല​ക​ളാ​യ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ 20 സ്ഥ​ല​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി അ​ട​യ്ക്കു​ന്നു.

മ​ര്‍​ക​സ് മ​സ്ജി​ദ്, നി​സാ​മു​ദ്ദീ​ന്‍ ബ​സ്തി, ദ്വാ​ര​ക​യി​ലെ ഷാ​ജ​ഹാ​നാ​ബാ​ദ് സൊ​സൈ​റ്റി, മ​യൂ​ര്‍ വി​ഹാ​ര്‍, പ​ട്പ​ര്‍​ഗ​ഞ്ച്, മാ​ല്‍​വി​യ ന​ഗ​ര്‍, സം​ഗം വി​ഹാ​ര്‍, സീ​മാ​പു​രി, വ​സു​ന്ധ​ര എ​ന്‍​ക്ലേ​വ്, ദി​ല്‍​ഷാ​ദ് ഗാ​ര്‍​ഡ​ന്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളാ​ണ് അ​ട​യ്ക്കു​ന്ന​ത്. മ​റ്റു​സ്ഥ​ല​ങ്ങ​ളി​ല്‍ വീ​ടി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ന്‍ മാ​സ്‌​ക്കും കേ​ജ​രി​വാ​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കി.

Advertisment

publive-image

മാ​സ്‌​ക്ക് ധ​രി​ക്കു​ന്ന​ത് കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം കു​റ​യ്ക്കാ​ന്‍ വ​ള​രെ​യ​ധി​കം സ​ഹാ​യി​ക്കും. അ​തി​നാ​ല്‍ വീ​ടി​ന് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്ക്ക് ധ​രി​ക്കേ​ണ്ട​താ​ണ്. തു​ണി കൊ​ണ്ടു​ള്ള മാ​സ്‌​ക്കു​ക​ളും ധ​രി​ക്കാ​വു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ള്‍ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി, ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ, ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യി​ന്‍, ആ​രോ​ഗ്യ വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

covid virus delhi govt
Advertisment