കൊവിഡ് വൈറസിന് ഇന്ത്യയിലേക്ക് സ്വാഗതമെന്ന തലക്കെട്ടോടെ അഞ്ഞൂറിന്‍റെ നോട്ടു കൊണ്ട് മൂക്കും വായും തുടയ്ക്കുന്ന ടിക് ടോക് വീഡിയോ…നാലുപേര്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, April 4, 2020

ന്യൂഡല്‍ഹി രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിയ്ക്കുന്ന സാഹചര്യത്തില്‍ ടിക് ടോക്ക് വീഡിയോയിലൂടെ പരിഭ്രാന്തി പടര്‍ത്തിയ ആള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ മലേഗാവ് സ്വദേശിയായ 40 കാരനാണ് അറസ്റ്റിലായത്. അഞ്ഞൂറിന്‍റെ നോട്ട് ഉപയോഗിച്ച്‌ മൂക്കും വായും തുടയ്ക്കുകയും നോട്ടില്‍ നക്കുകയുംചെയ്യുന്ന വീഡിയോയാണ് ഇയാള്‍ ടിക് ടോക്കിലൂടെ പ്രചരിപ്പിച്ചത്.

കൊവിഡ് വൈറസിന് ഇന്ത്യയിലേക്ക് സ്വാഗതം എന്ന തലക്കെട്ടിലാണ് ഇയാള്‍ വീഡിയോ പ്രചരിപ്പിച്ചത്. ദൈവികമായ ശിക്ഷയാണ് കൊറോണ വൈറസ് എന്നും ഇത് തടയാനാവില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുമുണ്ട്.സംഭവത്തില്‍ അബ്ദുള്‍ ഖുറേഷി, സയാദ് ഹസ്സൈന്‍ അലി, സൂഫിയാന്‍ മുഖ്താര്‍ എന്നിവരെയും നാസിക് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സൈബര്‍ ക്രൈം വിഭാഗം ഇതിന്റെ ഉറവിടം അന്വേഷിക്കുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

×