ഹൈദരാബാദ്​: മനസാക്ഷിയെ മരവിപ്പിക്കുന്ന ഒരു ദൃശ്യമാണ്​ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കോവിഡ്​ പോസിറ്റീവായതിന്​ ശേഷം വീടിന്​ സമീപം വീണുകിടക്കുന്ന പിതാവിന്​ വെള്ളം നല്‍കാന്‍ ശ്രമിക്കുന്ന മകളും അവരെ തടയുന്ന മാതാവുമാണ്​ ദൃശ്യങ്ങളില്‍.
/sathyam/media/post_attachments/2hyPR6ASvOtQgcsq7dfL.jpg)
ആ​ന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ്​ സംഭവം. 50കാരനായ പിതാവ്​ വിജയവാഡയിലാണ്​ ജോലിചെയ്യുന്നത്​. രോഗം സ്​ഥിരീകരിച്ചതോടെ വീട്ടിലേക്ക്​ മടങ്ങിയെത്തുകയായിരുന്നു. രോഗബാധിതനായതിനാല്‍ വീട്ടിലേക്ക്​ മാത്രമല്ല സ്വന്തം ഗ്രാമത്തിലേക്കും പ്രവേശനം അനുവദിച്ചില്ല. തുടര്‍ന്ന്​ ഗ്രാമത്തിന്​ പുറത്ത്​ കുടിലില്‍ താമസിച്ച്​ വരികയായിരുന്നു അദ്ദേഹം.
എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞതോടെ ഇയാളുടെ ആരോഗ്യനില വഷളാകുകയായിരുന്നു. രോഗബാധിതനായ പിതാവ്​ നിലത്ത്​ വീണുകിടക്കുന്നത്​ വിഡിയോയില്‍ കാണാം. 17കാരിയായ മകള്‍ വീണുകിടക്കുന്ന പിതാവിന്​ വെള്ളം നല്‍കാനായി കുപ്പിയുമായി കരഞ്ഞു​െകാണ്ടുപോകുന്നതും മാതാവ്​ തടയുന്നതുമാണ്​ വിഡിയോയില്‍. മാതാവിന്‍റെ എതിര്‍പ്പ്​ വകവെക്കാതെ മകള്‍ വെള്ളം നല്‍കുന്നതും അലമുറയിട്ട്​ കരയുന്നതും വിഡിയോയിലുണ്ട്.
ഇയാളെ ചികിത്സിക്കാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ പ്രവേശനം ലഭിച്ചില്ലെന്നും കുടുംബം മുഴുവന്‍ രോഗബാധിതനായതിനാല്‍ അയാളുടെ അടുത്തേക്ക്​ പോകാമെന്നും വിഡിയോ ചിത്രീകരിച്ചയാള്‍ പറയുന്നത്​ കേള്‍ക്കാം. അധികം താമസിയാതെ പിതാവ്​ മരിച്ചതായാണ്​ വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us