Advertisment

ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,462 പേര്‍; 24 മണിക്കൂറില്‍ 1.87 ലക്ഷം പേര്‍ക്ക് കൊവിഡ്, ലോകത്ത് രോഗബാധിതര്‍ 1.13 കോടി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,462 പേര്‍. ഇന്നലെ മാത്രം 1.87 ലക്ഷം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ രോഗബാധിതരുടെ എണ്ണം ഒരു കോടി 13 ലക്ഷത്തിലേറെയായി. ഇതുവരെ 5.32 ലക്ഷം ആളുകളാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. 64.28 ലക്ഷം പേര്‍ രോഗമുക്തി നേടിയതായും നിലവില്‍ 44.08 ആളുകള്‍ മാത്രമാണ് ചികിത്സയിലുളളതെന്നും വേള്‍ഡോ മീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു.

Advertisment

publive-image

ലോകത്ത് ഏറ്റവുമധികം പേര്‍ മരിച്ച അമേരിക്കയില്‍ രോഗബാധിതര്‍ 29.35 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറില്‍ 249 പേരാണ് മരിച്ചത്. ആകെ മരണനിരക്ക് 1.32 ലക്ഷം. 12.56 ലക്ഷം ആളുകള്‍ രോഗമുക്തി നേടുകയും നിലവില്‍ 15.46 ലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നുമുണ്ട്. അമേരിക്ക കഴിഞ്ഞാല്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിലാണ് കൊവിഡ് അതിരൂക്ഷമായി ബാധിച്ചത്. ഇന്നലെ മാത്രം 1,111 പേരാണ് ബ്രസീലില്‍ മരിച്ചത്. പുതിയതായി 35,035 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 15.78 ലക്ഷമായി. ഇതുവരെ 64,365 പേര്‍ക്ക് കൊവിഡില്‍ ജീവന്‍ നഷ്ടമായി.

മെക്‌സിക്കോയില്‍ 654 പേരും ഇന്ത്യയില്‍ 610 പേരും പെറുവില്‍ 186 പേരും റഷ്യയില്‍ 168 പേരും കൊളംബിയയില്‍ 165 പേരും ചിലിയില്‍ 141 പേരുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ബ്രസീല്‍ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ റഷ്യ (6.74 ലക്ഷം രോഗികള്‍), ഇന്ത്യ (6.73 ലക്ഷം രോഗികള്‍), പെറു (2.99 ലക്ഷം രോഗികള്‍), സ്‌പെയിന്‍ ( 2.97 ലക്ഷം രോഗികള്‍) എന്നി രാജ്യങ്ങളാണ്.

ഇതില്‍ സ്‌പെയിനില്‍ ഇന്നലെ പുതിയ രോഗികളോ, മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1.66 ലക്ഷം രോഗികള്‍ ഉണ്ടായിരുന്ന ഫ്രാന്‍സിലും ഇന്നലെ പുതിയ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

latest news covid 19 corona virus all news corona death covid world
Advertisment