Advertisment

ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ്; രോഗികളുടെ എണ്ണം വര്‍ധിക്കുന്നു, രോഗബാധിതരുടെ എണ്ണം 1.1 കോടി കടന്നു; മരണം 5.24 ലക്ഷം കടന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാഷിങ്ടൺ: ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. രോഗബാധിതരുടെ എണ്ണം 1.1 കോടി കടന്നതായാണ് റിപ്പോര്‍ട്ട്. ഇതിനോടകം തന്നെ മരണം 5.24 ലക്ഷം കടന്നു.1,10,48,509 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

Advertisment

publive-image

ഇതുവരെ 27,93,435 പേർക്ക് രോഗം സ്ഥിരീകരിച്ച യുഎസ് തന്നെയാണ് രോഗബാധയിൽ ഒന്നാം സ്ഥാനത്ത്. യുഎസിലെ കോവിഡ് മരണസംഖ്യയും 1.29 ലക്ഷം പിന്നിട്ടിട്ടുണ്ട്. 61,884 മരണങ്ങൾ നടന്ന ബ്രസീലിനും 9,844 പേർ മരിച്ച റഷ്യയ്ക്കും പിന്നാലെ കോവിഡ് രോഗബാധയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.

സ്പെ​യി​ൻ- 2,97,625, പെ​റു- 2,95,599, ചി​ലി- 2,88,089, ബ്രി​ട്ട​ൻ- 2,84,276, മെ​ക്സി​ക്കോ- 2,45,251 ഇ​റ്റ​ലി- 241,184 എന്നീ രാജ്യങ്ങളിലും രോ​ഗബാധിതർ കൂടുതലാണ്.  ഇറാൻ, പാക്കിസ്ഥാൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷം ക​ട​ന്നു.  നി​ല​വി​ൽ 62,97,911 പേ​രാ​ണ് കോ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ള്ള​ത്. ജോ​ൺ​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

covid 19 corona virus corona world all news latest new
Advertisment