എന്താണ് സമൂഹ വ്യാപനം ?
രോഗം എവിടെനിന്ന് ബാധിച്ചുവെന്ന് സ്ഥിരീകരിക്കാനാകാത്തവിധം തുടർച്ചയായി പകരുന്ന അവസ്ഥയിലും ആശുപത്രികളിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടുന്നവരിൽ വ്യാപകമായി രോഗം സ്ഥിരീകരിക്കപ്പെട്ടാലും സമൂഹവ്യാപനം നടന്നതായി കണക്കാക്കാം.
/sathyam/media/post_attachments/gW0LF1XxkyPp1DZHYKIe.jpg)
സമൂഹവ്യാപന ഘട്ടത്തിൽ രോഗിക്ക് എവിടെ നിന്നാണ് രോഗബാധയേറ്റതെന്ന കണ്ടെത്തൽ പ്രയാസമാകും. രോഗ ലക്ഷണങ്ങൾ കാണുമ്പോൾ മാത്രമേ എവിടെനിന്നോ അയാളുടെ ശരീരത്തിൽ വൈറസ് ബാധ പ്രവേശിച്ചു എന്നത് അറിയാൻ കഴിയുകയുള്ളു. സ്രോതസ് കണ്ടെത്താൻ കഴിയില്ലെന്ന് മാത്രമല്ല, സമൂഹത്തിന്റെ മറ്റു പല സ്ഥലങ്ങളിൽ നിന്നും രോഗികളെ കണ്ടെത്തുകയും ചെയ്യുന്നു. മരണവും രോഗബാധിതരുടെ എണ്ണവും പതിന്മടങ്ങ് വർധിക്കും.
രോഗികളുമായോ രോഗബാധിത പ്രദേശങ്ങളുമായോ സമ്പർക്കം ഉണ്ടാകാത്തവരിൽ റാൻഡം പരിശോധ നയിൽ രോഗം സ്ഥിരീകരിച്ചാലും സമൂഹ വ്യാപനം നടന്നതായി അനുമാനിക്കാം.? സംസ്ഥാനത്ത് കോവിഡ് ബാധിച്ച ഭൂരിപക്ഷം ആളുകൾക്കും ആരിൽനിന്ന്/ എവിടെനിന്ന് രോഗം പടർന്നു എന്ന് വ്യക്തമാണ്.
പത്തോളം രോഗികളുടെ കാര്യത്തിൽ ഉറവിടം കണ്ടുപിടിക്കാനായിട്ടില്ല. എന്നാൽ, മിക്കവാറും ആളുകളിലും ഉറവിടവുമായി ബന്ധിപ്പിക്കുന്ന സൂചന ലഭിച്ചിട്ടുണ്ട്. റാൻഡം പരിശോധനയിലും സമൂഹ വ്യാപന സൂചന ഇല്ല.
സമൂഹവ്യാപനം കേരളത്തിൽ ഇതുവരെ നടന്നിട്ടില്ല. ആളുകളെ ഭയപ്പെടുത്തുന്നവിധം ഊഹാപോഹങ്ങളും ഇല്ലാക്കഥകളും പ്രചരിപ്പിക്കുന്ന വാർത്താ ചാനലുകൾക്കെതിരേ ശക്തമായ നടപടിയെടുക്കാൻ വാർത്താവിതരണമന്ത്രാലയം തയ്യാറാകണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us