സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം ഡോസ് കൊവിഡ് വാക്സിനുകള്‍ കൂടിയെത്തും

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, February 26, 2021

കൊച്ചി കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം ഡോസ് കൊവിഡ് വാക്സിനുകള്‍ കൂടിയെത്തും. 4,06,500 ഡോസ് കൊവിഷീല്‍ഡ് വാക്സിനുകളാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

സ്വകാര്യ ആശുപത്രികളിലും വാക്സിന്‍ വിതരണത്തിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.611 കേന്ദ്രങ്ങളിലാണ് ഇന്ന് മരുന്ന് വിതരണം നടക്കുക. തിരുവനന്തപുരത്ത് 1,38,000, എറണാകുളത്ത് 1,59,500, കോഴിക്കോട് 1,09,000 ഡോസ് വാക്സിനുകളുമാണ് എത്തുക. വാക്സിന്‍ വിതരണം വേഗത്തിലാക്കാന്‍ കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് സ്പെഷ്യല്‍ ഡ്രൈവ് വഴി വാക്സിനുകള്‍ നല്‍കും.

കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം വരുന്നതനുസരിച്ച്‌ 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രജിസ്ട്രേഷന്‍ ആരംഭിക്കും. മുന്നൊരുക്കങ്ങള്‍ സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്.

×