‘ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്സിന്‍റെ ആദ്യ ഡോസും രണ്ടാമത്തെ ഡോസും തമ്മിലുള്ള കാലയളവ്‌ 12 മുതല്‍ 16 ആഴ്ചയായി വര്‍ധിപ്പിച്ചു, ബ്രിട്ടനിലെ സർക്കാര്‍ അത് എട്ടാഴ്ചയായി കുറക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്’-കേന്ദ്ര സ‍ർക്കാരിന്‍റെ പുതിയ വാക്സിന്‍ നയത്തെ വിമര്‍ശിച്ച് പി.ചിദംബരം; ഏത് സര്‍ക്കാരായാലും ആരോഗ്യവിദഗ്ധര്‍ സത്യം പറയണമെന്നും കോണ്‍ഗ്രസ് നേതാവ്‌

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, May 15, 2021

ന്യൂഡല്‍ഹി: കേന്ദ്ര സ‍ർക്കാരിന്‍റെ പുതിയ വാക്സിന്‍ നയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുൻധനമന്ത്രിയുമായ പി. ചിദംബരം രംഗത്ത്. ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്സിന്‍റെ ആദ്യ ഡോസും രണ്ടാമത്തെ ഡോസും തമ്മിലുള്ള കാലയളവ്‌ 12 മുതല്‍ 16 ആഴ്ചയായി വര്‍ധിപ്പിച്ചു. എന്നാല്‍ ബ്രിട്ടനിലെ സർക്കാര്‍ അത് എട്ടാഴ്ചയായി കുറക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

സര്‍ക്കാര്‍ ഒരുക്കുന്ന കെണിയില്‍ ശാസ്തജ്ഞരും ആരോഗ്യവിദ്ഗധരും വീഴും. ഏത് സര്‍ക്കാരുകള്‍ ആയാലും വിദഗ്ധര്‍ സത്യം പറയുകയാണ് വേണ്ടതെന്നും ഒടുവില്‍ സര്‍ക്കാര്‍ പഴി നിങ്ങളുടെ മേല്‍ ചാരുമെന്നും ചിദംബരം പറഞ്ഞു.

×