പശുക്കളുമായി ശയിച്ചു റിലാക്‌സ് ചെയ്യാന്‍ മണിക്കൂറിനു 5200 രൂപ ഫീസ്. ജീവിത സംഘർഷങ്ങളിൽ അയവുവരുത്താന്‍ യൂറോപ്പില്‍ പ്രചരിക്കുന്ന ആധുനിക രീതിക്ക് പേര് ‘COW CUDDLING’ ! ആര്‍ എസ് എസിനെ കുറ്റം പറയും മുന്‍പ് പശുവിന്‍റെ ഈ ഗുണങ്ങള്‍ അറിയുക

പ്രകാശ് നായര്‍ മേലില
Wednesday, August 21, 2019

ജീവിത സംഘർഷങ്ങളിൽ ഒരൽപം അയവുവരുത്താനും വിശ്രമത്തിനുമായി യൂറോപ്പിൽ ആരംഭിച്ചതാണ് പശുക്കളെ ആശ്ലേഷിക്കുകയും അവയോടുത്തു സമയം ചെലവഴിക്കുകയും ചെയ്യുന്ന COW CUDDLING എന്ന ആധുനിക രീതി.

പശുക്കളുടെ ശാന്ത പ്രകൃതവും അവയുടെ മനുഷ്യരുമായുള്ള അടുപ്പവുമാണ് ഈയൊരു രീതി പ്രായോഗിക മാക്കാൻ പാശ്ചാത്യരെ പ്രേരിപ്പിച്ച ഘടകം. പശുക്കളെ പുണർന്നുറങ്ങുന്ന ഇതിന്റെ പേരാണ് COW CUDDLING.

നിങ്ങൾ ടെൻഷൻ ഫ്രീയാകാൻ നേരെ പശുക്കളുടെ ഫാം ഹൗസിലേക്ക് കടന്നുചെല്ലുക. അവിടെ പശുക്കളുമായി ഇടപഴകാനും അവയോടൊത്തു ശയിച്ചു റിലാക്‌സ് ചെയ്യാനും അവസരമൊരുക്കുന്നു. ഒരു മണിക്കൂർ നേരത്തിന് 75 ഡോളർ ( ഏകദേശം 5200 രൂപ) ആണ് ഫീസ്. ഇതാണ് യൂറോപ്പിലെ നിരക്ക്.

ഇപ്പോൾ അമേരിക്കയിലും COW CUDDLING വ്യാപകമായിട്ടുണ്ട്. ജോലിത്തിരക്കുകളും വീട്ടിലെ ടെൻഷനും ഒക്കെ അല്പനേരത്തേക്കു മറക്കാനും നല്ല റിലാക്‌സ് കിട്ടാനും അതുവഴി പുതിയ ഊർജ്ജം സംഭരിക്കാനും COW CUDDLING ഉതകുമെന്നാണ് വിദഗ്ദ്ധ അഭിപ്രായം.

താമസിയാതെ നമ്മുടെ നാട്ടിലും ഈ രീതി വന്നുകൂടെന്നില്ല.

×