New Update
/sathyam/media/post_attachments/2TZOU3R8SkS9H1L3k6o5.jpg)
പാലാ: പാലാ അര്‍ബന്‍ ബാങ്ക് പ്രസിഡന്റായി സി.പി ചന്ദ്രന്‍നായരെ തെരഞ്ഞെടുത്തു. 37 വര്‍ഷക്കാലമായി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമായും നിലവില്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുകയായിരുന്നു.
Advertisment
28 വര്‍ഷത്തോളം പാലാ നഗരസഭാ കൗണ്‍സിലറായിരുന്ന അദ്ദേഹം നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടോളം മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ്, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം, പാലാ മില്‍ക്ക് ബാര്‍ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന സി.പി ചന്ദ്രന്‍നായര്‍ മികച്ച സഹകാരിയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us