ഖിലാഫത്ത് പ്രസ്ഥാനത്തെക്കുറിച്ചു പറഞ്ഞു കൊണ്ടായിരുന്നു ബട്ട്വാരാ കാ ഇതിഹാസിൻ്റെ മൂന്നാം ലക്കം അവസാനിച്ചത്. അതിൻ്റെ തുടർ ചലനങ്ങളെക്കുറിച്ചു നമുക്ക് പരിശോധിയ്ക്കാം,.
ഒന്നാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ ഓട്ടോമൻ സാമ്രാജ്യം തകർന്നു. അത് വഴിവെച്ചത് ഖിലാഫത്ത് പ്രസ്ഥാനം എന്ന പോരാട്ടത്തിനാണ്. അതിൻ്റെ അനുരണനങ്ങൾ ഇന്ത്യയിലെ മുസ്ലിങ്ങൾക്കിടയിലുമുണ്ടായി. ഖിലാഫത്തിൽ മുസ്ലിങ്ങളെ പിന്തുണയ്ക്കാൻ ഗാന്ധിജി കോൺഗ്രസുകാരോട് ആഹ്വാനം ചെയ്തു.
/sathyam/media/post_attachments/rIkV6zyzz99YgakHg0TT.jpg)
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള പോരാട്ടത്തിൽ മുസ്ലിംകളെ പിന്തുണയ്ക്കുക എന്ന പെർസ്‌പെക്ടീവ് മാത്രമേ ഖിലാഫത്തിൽ ഗാന്ധിജി കണ്ടുള്ളൂ എങ്കിലും, ഒടുവിൽ മലബാറിൽ അത് ചെന്നെത്തിയത് മാപ്പിള ലഹള എന്നു പേരായ ഹൈന്ദവൻ്റെ ചോരയൊഴുക്കിയ ചോരക്കളിയിലാണ് എന്നത് അതിൻ്റെ ദുരന്ത പൂർണ്ണമായ പര്യവസാനമാണ്.
അവിഭക്ത ഇന്ത്യയിലെ മുസ്‌ലിങ്ങൾക്കിടയിൽ 1919 മുതൽ 1926 വരെ ഉണ്ടായ ഒരു പാൻ ഇസ്‌ലാമിക രാഷ്ട്രീയ മുന്നേറ്റമായി ഖിലാഫത്ത് പ്രസ്ഥാനം ഉടലെടുത്തു, മുസ്‌ലിങ്ങളുടെ ആഗോള നേതൃത്വമായ തുർക്കി ഖിലാഫത്തിനെതിരായ ബ്രിട്ടൻ്റെ നീക്കത്തിനെതിരെ ഒരു പ്രതിഷേധം എന്ന നിലയിലാണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭം കുറിക്കപ്പെട്ടത്. പിന്നീട് അത് സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗം എന്ന വിശാല ലക്ഷ്യലേക്ക് പരിവർത്തനം ചെയ്യിക്കാൻ മഹാത്മജി ഒരു പ്രീണന നയം രൂപീകരിച്ചു.
പ്രീണനങ്ങൾ എന്നും തിരിഞ്ഞു കുത്തും എന്നതു പോലെ ഖിലാഫത്ത് പ്രസ്ഥാനവും തിരിഞ്ഞു കടിച്ചു, കാരണം രാഷ്ട്രീയ ഇസ്‌ലാമിനെ വളർത്തുവാൻ മാത്രമേ ഖിലാഫത്ത് പ്രസ്ഥാനം ഉപകരിച്ചുള്ളൂ എന്ന് പിൽക്കാല ചരിത്രം തെളിയിച്ചു. മൗലാനാ മുഹമ്മദ് അലി ജോഹർ ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ ഇന്ത്യയിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു.
കോൺഗ്രസ് ഖിലാഫത്തിനെ പിന്തുണയ്ക്കണം എന്ന ഗാന്ധിജിയുടെ ആത്മഹത്യാപരമായ തീരുമാനത്തെ, തികഞ്ഞ സാമുദായിക പ്രീണനം എന്നുതന്നെയാണ് സാക്ഷാൽ ഭീം റാവു അംബേദ്‌കർ അന്നു പറഞ്ഞത്. ഹിന്ദു - മുസ്ളിം ഐക്യത്തിനു വേണ്ടി ഗാന്ധിജി മുന്നോട്ടു വച്ച പല കാര്യങ്ങളും ഹിന്ദുക്കൾക്ക് തികച്ചും ആത്മഹത്യാപരമാണെന്ന് പറയാനും അദ്ദേഹം മടി കാണിച്ചില്ല. ചരിത്രത്തിലെ ക്രൂരതകളെ ആരെയെങ്കിലും പ്രീണിപ്പിക്കാൻ വേണ്ടി വെള്ള പൂശാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല.
ഖിലാഫത്ത് സമര കാലത്ത് അഫ്ഗാനിലെ അമീറിനൊപ്പം ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ട മുസ്ലിം നേതാക്കളോട് ഗാന്ധിജി പുലർത്തിയ അനുകൂല സമീപനത്തെ ഭ്രാന്തെന്ന് തുറന്നു പറയാൻ അംബേദ്കർ മടിച്ചില്ല. ഹിന്ദു – മുസ്ളിം ഐക്യത്തിനു വേണ്ടി ഇത്രത്തോളം പോകാൻ സ്വബോധമുള്ള ആർക്കെങ്കിലും കഴിയുമോ എന്നദ്ദേഹം ചോദിച്ചു.
മുസ്ലിം അനുകൂല നിലപാട് സ്വീകരിച്ചിട്ടും മുസ്ലിം ലീഗിൻ്റെ സ്ഥാപക നേതാവും ഖിലാഫത്ത് സമര നായകനുമൊക്കെ ആയിരുന്ന മൗലാന മുഹമ്മദലി ജോഹർ ഗാന്ധിജിയെപ്പറ്റി പറഞ്ഞതും അംബേദ്കർജി തൻ്റെ കൃതികളിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
ഗാന്ധിജിയുടെ സ്വഭാവം എത്ര മാത്രം വിശുദ്ധമായിരുന്നാലും മതപരമായ വീക്ഷണ കോണിലൂടെ നോക്കുമ്പോൾ യാതൊരു സ്വഭാവ ഗുണവുമില്ലാത്ത ഒരു മുസൽമാനെ അപേക്ഷിച്ച് അദ്ദേഹം താണനിലയിലുള്ള ആളാണെന്ന് എനിക്ക് കരുതേണ്ടിയിരിക്കുന്നു എന്ന് മുഹമ്മദലി പറഞ്ഞെന്ന് അംബേദ്കർ ചൂണ്ടിക്കാട്ടുന്നു.
ഈ പ്രസ്താവന വലിയ ഒച്ചപ്പാടുണ്ടാക്കിയപ്പോൾ ലഖ്നൗവിലെ ആമിനാബാദ് പാർക്കിൽ നടന്ന യോഗത്തിൽ സംസാരിക്കവേ മുഹമ്മദലിയോട് ഇത് ശരിയാണോയെന്ന് ചിലർ ചോദിച്ചു. തൻ്റെ അഭിപ്രായത്തിൽ മുഹമ്മദലി ഉറച്ചു നിന്നെന്ന് അംബേദ്കർ വ്യക്തമാക്കുന്നു. "അതേ, എൻ്റെ മതവും വിശ്വാസ പ്രമാണവും അനുസരിച്ച് ഹീനചിത്തനും അധകൃതനുമായ ഒരു മുസ്ലിം മിസ്റ്റർ ഗാന്ധിയെക്കാൾ മെച്ചപ്പെട്ടവൻ ആണെന്ന് ഞാൻ യഥാർത്ഥത്തിൽ വിശ്വസിക്കുന്നു" എന്നായിരുന്നു മൗലാന ആവർത്തിച്ചത്.
ഖിലാഫത്ത് പ്രസ്ഥാനം കേരളത്തിൽ 1921ലെ മലബാർ ലഹളക്ക് കാരണമായി കേരളത്തിൻ്റെ മണ്ണിൽ ഹൈന്ദവൻ്റെ ചോരച്ചാലുകൾ ഒഴുകി നദികൾ രൂപപ്പെട്ടു, ഹൃദയ വേദനയോടെ എസ് എൻ ഡി പി ജനറൽ സെക്രട്ടറി ആയിരുന്ന കുമാരനാശാൻ "ദുരവസ്ഥ" എന്ന കവിതയിലൂടെ മലബാർ കലാപത്തെ വിവരിച്ചു കാട്ടി, കേരള ഗാന്ധി കെ കേളപ്പൻ മലബാർ കലാപത്തിൻ്റെ യഥാർത്ഥ മുഖം പുറത്തു കൊണ്ടു വന്നിട്ടുണ്ട്.
ഇത്തരം സംഭവങ്ങൾ ഏകപക്ഷീയമായ ഹിന്ദു വേട്ട നടന്ന സംഭവങ്ങളാണ്, പ്രതികരിക്കാൻ തയ്യാറെടുത്ത ഹിന്ദു യുവാക്കളെ മഹാത്മജി തടഞ്ഞത് ജയിലിലായിരുന്ന സവർക്കറെപ്പോലുള്ള ആളുകളെ ചൊടിപ്പിച്ചു, ഇതിനിടയിൽ പലയിടത്തും ഹിന്ദു യുവാക്കളുടെ ഏകീകരണങ്ങൾ സംഭവിച്ചു കൊണ്ടിരുന്നു പക്ഷെ അവയൊന്നും മുസ്ലീമുകളുടെ പോലെ ഒരു കേന്ദ്രീകൃത സ്വഭാവം പുലർത്തിയിരുന്നില്ല.
ഇങ്ങനെയുള്ള സംഭവങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു സമൂഹത്തിൻ്റെ രാഷ്ട്രീയ ചിന്തകൾ ഏതൊക്കെ തരത്തിൽ കുഴഞ്ഞു മറിഞ്ഞു പരിവർത്തനം ചെയ്യപ്പെടുമെന്ന് മാന്യവായനക്കാർ ഊഹിച്ചു നോക്കൂ. അനുബന്ധമായി ഒന്നുകൂടെ പറയട്ടെ,. ഇതിൽ പറഞ്ഞിരിക്കുന്നതൊന്നും സിപി കുട്ടനാടൻ്റെ ഊഹങ്ങളല്ല. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ്.
ഇത്രയും വിഷയങ്ങൾ ഉണ്ടായിരിയ്ക്കുന്ന അന്നത്തെ ഇന്ത്യൻ സമൂഹത്തിലാണ് നിശബ്ദമായ ഒരു കാര്യം നടന്നത്,. സംഗതി മറ്റൊന്നുമല്ല 1925ൽ ഡോ.കേശവ ബലിറാം ഹെഡ്ഗേവാറിൻ്റെ നേതൃത്വത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം എന്ന പ്രസ്ഥാനം മഹാരാഷ്ട്രയിലെ നാഗപ്പൂരുള്ള മോഹിതവാഡ എന്ന സ്ഥലത്ത് രൂപീകരിക്കപ്പെട്ടു.
തുടരും .....
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us