കൊച്ചുതുറയിൽ വൈദികനെ ആക്രമിച്ച സംഭവം; കുറ്റകാർക്കെതിരെ നടപടി സ്വീകരിക്കുവാനും പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കുവാനും ശക്തമായ നടപടി സ്വീകരിക്കുവാനും സർക്കാർ തയ്യാറാകണമെന്ന് കെ പി സി സി മെമ്പർ സി പി മാത്യു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, January 18, 2021

തിരുവനന്തപുരം : കൊച്ചുതുറയിൽ പോലീസ് നോക്കിനിൽക്കേ വൈദികനെ അതിക്രൂരമായി ആക്രമിച്ച സംഭവം മതേതര കേരളത്തിന്‌ തീരാ കളങ്കമാണെന്ന്‌ കെ പി സി സി മെമ്പർ സി പി മാത്യു .ക്രൈസ്തവ സഭയെയും സ്ഥാപനങ്ങളെയും നശിപ്പിക്കുവാനും മേലധികാരികളെ കയ്യേറ്റം ചെയ്യാനുമുള്ള ഏതൊരു നീക്കവും അപലനീയമാണ് .

കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗത്തും ആരോഗ്യ പരിപാലന രംഗത്തും ജനങ്ങളുടെ സാംസ്‌കാരിക പുരോഗതിയിലും ക്രൈസ്തവ മെഷിണറിമാരുടെ കാലം മുതൽ ഇന്നും സഭ തുടർന്നുവരുന്ന ശ്രമങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും സാക്ഷര കേരളത്തിലെ പൊതു സമൂഹം അംഗീകരിച്ചിട്ടുള്ളതാണ്.

കേരളത്തിന്റെ സാംസ്‌കാരിക നവോഥാന മുന്നേറ്റങ്ങൾക്ക് ക്രൈസ്തവ സഭ നൽകിയ സംഭാവനകളെ മറക്കാതെ സഭാധികാരികൾക്കു നേരെയുള്ള അതിക്രമങ്ങളെ ഇല്ലായ്മ ചെയ്യുവാനും കുറ്റകാർക്കെതിരെ നടപടി സ്വീകരിക്കുവാനും പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കുവാനും ശക്തമായ നടപടി സ്വീകരിക്കുവാനും സർക്കാർ തയ്യാറാകണമെന്ന് കെ പി സി സി മെമ്പർ സി പി മാത്യു ആവശ്യപ്പെട്ടു.

×