മൂന്ന് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കേണ്ടതില്ലെന്ന് സിപിഐ; മൂന്ന് മന്ത്രിമാര്‍ പുറത്താകും

New Update

തിരുവനന്തപുരം: മൂന്ന് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കേണ്ടതില്ലെന്ന് സിപിഐ. ഇന്ന് ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. ഇളവുകള്‍ വേണമോയെന്ന കാര്യത്തില്‍ ജില്ലാ കൗണ്‍സിലുകളുടെ ശുപാര്‍ശ അനുസരിച്ച് സംസ്ഥാന കൗണ്‍സില്‍ തീരുമാനമെടുക്കും

Advertisment

publive-image.

പി തിലോത്തമന്‍, വിഎസ് സുനില്‍ കുമാര്‍, ഇഎസ് ബിജിമോള്‍, കെ രാജു, സി ദിവാകരന്‍ എന്നിവര്‍ മൂന്ന് തവണ തുടര്‍ച്ചയായി മത്സരിച്ചവരാണ്. ഇവരില്‍ ആര്‍ക്കെങ്കിലും ഇളവുകള്‍ വേണമോയെന്ന കാര്യത്തില്‍ സംസ്ഥാന കൗണ്‍സില്‍ പരിശോധിക്കും.

സംസ്ഥാന നിര്‍വാഹകസമിതി യോഗം തീരുമാനങ്ങള്‍ അറിയിക്കുന്നതിനായി വൈകീട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

cpi decision
Advertisment