New Update
Advertisment
തിരുവനന്തപുരം: ജനയുഗത്തിന്‍റെ മാനേജ്മെന്‍റിനെയും എഡിറ്റോറിയല്‍ ബോര്‍ഡിനെയും പരസ്യമായി വിമര്‍ശിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് പരസ്യശാസന നല്‍കാന്‍ വ്യാഴാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു.
ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ ഒരു ചിത്രം മാത്രം നല്‍കിയ ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു ശിവരാമന്‍റെ വിമര്‍ശനം. ഗുരുവിനെ അറിയാത്ത മാനേജ്മെന്‍റും എഡിറ്റോറിയല്‍ ബോര്‍ഡും ജനയുഗത്തിന് ഭൂഷണമല്ലെന്ന പരാമര്‍ശമാണ് നടപടിക്ക് അടിസ്ഥാനം.