പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update
Advertisment
തിരുവനന്തപുരം: ലോകായുക്ത ബില്ലില്‍ സ്വീകരിക്കേണ്ട നിലപാട് സിപിഐ ഇന്ന് തീരുമാനിക്കും. രാവിലെ എം.എന്‍ സ്മാരകത്തില്‍ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് വിഷയം ചര്‍ച്ച ചെയ്യും. ബില്ല് ഈ രൂപത്തില്‍ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു. ബില്ല് ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ പ്രശ്നം പരിഹരിക്കാമെന്ന ഒത്തുതീര്‍പ്പ് നിര്‍ദേശമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചിരിക്കുന്നത്. സിപിഎമ്മുമായുള്ള ഉഭയകക്ഷി ചർച്ചയും ഇന്നുണ്ടായേക്കും.
ലോകായുക്തയുടെ വിധി നടപ്പാക്കുന്നതിനുള്ള അധികാരം ഗവര്‍ണര്‍, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരില്‍ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥയോടാണ് സിപിഐയുടെ വിയോജിപ്പ്. ഇതിനുപകരം ഉന്നത സമിതിയ്ക്ക് അധികാരം നല്‍കുകയെന്ന ബദല്‍ നിര്‍ദേശമാകും സിപിഐ മുന്നോട്ടുവയ്ക്കുന്നത്.