തിരുവനന്തപുരം: സിപിഎം കുളത്തൂർ ഗുരുനഗർ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പ്രവർത്തകർ വാളുമായി ഓടിച്ചു. സിപിഎമ്മിലെ പുകയുന്ന പ്രാദേശിക പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പ്രതികളിൽ ചിലർ മണൽ കടത്തുമായി ബന്ധമുള്ളവരാണ്. എന്നാൽ ആക്രമണത്തിന് പിന്നിലുള്ളവർ സിപിഎം പ്രവർത്തകർ അല്ലെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞു
/sathyam/media/post_attachments/4soaIpHb8vpOTI1cFJei.jpg)
ആറ്റിപ്ര കുളത്തൂർ ഗുരുനഗർ സ്വദേശിയായ അനിൽകുമാറിനു നേരെയായിരുന്നു സിപിഎം പ്രവർത്തകരുടെ ആക്രമണം.. അനിൽകുമാറിന് മർദനം ഏറ്റിട്ടുണ്ട്. സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിലായിട്ടുണ്ടെന്ന സുചന.
തുമ്പ സ്റ്റേഷൻ പരിധിയിൽ വിവിധ ആക്രമണ കേസുകളിൽ പ്രതിയായ സിപിഎം പ്രവർത്തകൻ അഗ്നി രാജേന്ദ്രൻ, പുല്ലുകാട് സ്വദേശി അരുൺ എന്നിവർക്കെതിരെ തുമ്പ പൊലീസിൽ പരാതി ലഭിച്ചു.. വാളുമായി ഓടിച്ച സംഘം അനിൽകുമാറിനെ മർദിക്കുന്നതു കണ്ട് നാട്ടുകാർ ഓടിയെത്തി ചെറുക്കാൻ ശ്രമിച്ചതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. അതിനിടിയിലാണ് ഒരാളെ നാട്ടുകാർ തന്നെ പൊലീസിൽ ഏൽപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us