Advertisment

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥിപ്പട്ടികയായി; തരൂരിൽ നിന്ന് മന്ത്രി എ കെ ബാലന്‍റെ ഭാര്യ ഡോ. പി കെ ജമീലയും ഇരിങ്ങാലക്കുടയിൽ നിന്ന് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍റെ ഭാര്യ ഡോ. ബിന്ദുവും മത്സരിക്കും; മന്ത്രിമാർക്കും സിറ്റിംഗ് എംഎൽഎമാർക്കും രണ്ട് ടേമിൽക്കൂടുതൽ മത്സരിക്കേണ്ടതില്ലെന്നതിൽ ഒരു ഇളവും കൊടുക്കേണ്ടതില്ലെന്ന് പൊതുധാരണ; സ്ഥാനാര്‍ത്ഥിപ്പട്ടിക ഇങ്ങനെ

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥിപ്പട്ടികയായി. തരൂരിൽ നിന്ന് മന്ത്രി എ കെ ബാലന്‍റെ ഭാര്യ ഡോ. പി കെ ജമീലയും ഇരിങ്ങാലക്കുടയിൽ നിന്ന് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍റെ ഭാര്യ ഡോ. ബിന്ദുവും മത്സരിക്കും.

മന്ത്രിമാർക്കും സിറ്റിംഗ് എംഎൽഎമാർക്കും രണ്ട് ടേമിൽക്കൂടുതൽ മത്സരിക്കേണ്ടതില്ലെന്നതിൽ ഒരു ഇളവും കൊടുക്കേണ്ടതില്ലെന്നാണ് സിപിഎമ്മിലെ പൊതുധാരണ. മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍, സി. രവീന്ദ്രനാഥ്, എ.കെ ബാലന്‍, ഇ.പി ജയരാജന്‍ എന്നീ മന്ത്രിമാര്‍ക്ക് ഇക്കുറി സീറ്റില്ല.

ഘടകകക്ഷിക്ക് സീറ്റ് കൊടുക്കേണ്ടതിനാല്‍ സി.കെ ശശീന്ദ്രന്‍ എംഎല്‍എ മത്സരത്തിനുണ്ടാവില്ല. രണ്ട് ടേം പൂര്‍ത്തിയാക്കിയില്ലെങ്കിലും ബേപ്പൂര്‍ എംഎല്‍എ വി.കെ.സി മമ്മദ് കോയ, ഇരിങ്ങാലക്കുട എംഎല്‍എ കെ.യു അരുണന്‍ എന്നിവരും ഇത്തവണ സ്ഥാനാര്‍ഥികളാവില്ല. ഷൊര്‍ണൂര്‍ എംഎല്‍എമാരായ പി.കെ ശശിയും മത്സരത്തിനില്ല.

റാന്നി, കുറ്റ്യാടി മണ്ഡലങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മിന് കൊടുത്തു. ഗുരുവായൂര്‍, പിറവം, കൊയിലാണ്ടി, തിരുവമ്പാടി, പാലക്കാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായില്ല. ഗുരുവായൂരില്‍ ബേബി ജോണിനാണ് സാധ്യത. കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീലയോ സതീദേവിയോ സ്ഥാനാര്‍ത്ഥിയാകും. ഇക്കാര്യത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് നാളെ ചേര്‍ന്ന് തീരുമാനമെടുക്കും. തിരുവമ്പാടിയില്‍ ലിന്റോ ജോസഫ്, ഗിരീഷ് ജോണ്‍ എന്നിവരില്‍ ഒരാള്‍ മത്സരിക്കും.

സ്ഥാനാര്‍ത്ഥിപ്പട്ടിക ഇതുവരെ പുറത്തുവന്ന പ്രകാരം...

തിരുവനന്തപുരം ജില്ല

  • പാറശാല -സി.കെ.ഹരീന്ദ്രൻ
  • നെയ്യാറ്റിൻകര - കെ ആൻസലൻ
  • വട്ടിയൂർക്കാവ് - വി.കെ.പ്രശാന്ത്
  • കാട്ടാക്കട - ഐ..ബി.സതീഷ്
  • നേമം - വി.ശിവൻകുട്ടി
  • കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ
  • വർക്കല - വി. ജോയ്
  • വാമനപുരം - ഡി.കെ.മുരളി
  • ആറ്റിങ്ങൽ - ഒ.എസ്.അംബിക
  • അരുവിക്കര - ജി സ്റ്റീഫൻ

കൊല്ലം ജില്ല

  • കൊല്ലം- എം മുകേഷ്
  • ഇരവിപുരം - എം നൗഷാദ്
  • ചവറ - ഡോ.സുജിത്ത് വിജയൻ
  • കുണ്ടറ - ജെ.മേഴ്‌സിക്കുട്ടിയമ്മ
  • കൊട്ടാരക്കര - കെ.എൻ.ബാലഗോപാൽ

പത്തനംതിട്ട ജില്ല

  • ആറന്മുള- വീണാ ജോർജ്
  • കോന്നി - കെ.യു.ജനീഷ് കുമാർ

ആലപ്പുഴ ജില്ല

  • ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ
  • ചെങ്ങന്നൂർ- സജി ചെറിയാൻ
  • കായംകുളം - യു .പ്രതിഭ
  • അമ്പലപ്പുഴ- എച്ച് സലാം
  • അരൂർ - ദലീമ ജോജോ
  • മാവേലിക്കര - എം എസ് അരുൺ കുമാർ

കോട്ടയം ജില്ല

  • കോട്ടയം - കെ.അനിൽകുമാർ
  • ഏറ്റുമാനൂർ - വി .എൻ .വാസവൻ
  • പുതുപ്പള്ളി - ജെയ്ക്ക് സി തോമസ്

ഇടുക്കി ജില്ല

  • ഉടുമ്പൻചോല - എം.എം.മണി
  • ദേവികുളം- എ.രാജ

എറണാകുളം ജില്ല

  • കൊച്ചി - കെ.ജെ. മാക്സി
  • വൈപ്പിൻ - കെ.എൻ ഉണ്ണികൃഷ്ണൻ
  • തൃക്കാക്കര - ജെ ജേക്കബ്
  • തൃപ്പൂണിത്തുറ - എം. സ്വരാജ്
  • കളമശേരി - പി രാജീവ്
  • കോതമംഗലം - ആൻറണി ജോൺ

തൃശ്ശൂർ ജില്ല

  • ചാലക്കുടി - യു .പി . ജോസഫ്
  • ഇരിങ്ങാലക്കുട - ആർ.ബിന്ദു
  • വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
  • മണലൂർ - മുരളി പെരുനെല്ലി
  • ചേലക്കര - യു.ആർ.പ്രദീപ്
  • പുതുക്കാട് - കെ.കെ. രാമചന്ദ്രൻ
  • കുന്നംകുളം - എ.സി.മൊയ്തീൻ
  • ഇരിങ്ങാലക്കുട - ആർ ബിന്ദു

കണ്ണൂർ ജില്ല

  • ധർമ്മടം - പിണറായി വിജയൻ
  • പയ്യന്നൂർ - പി ഐ മധുസൂധനൻ
  • കല്യാശ്ശേരി - എം വിജിൻ
  • അഴിക്കോട് - കെ വി സുമേഷ്
  • മട്ടന്നൂർ - കെ.കെ.ഷൈലജ
  • തലശ്ശേരി - എ എൻ ഷംസീർ
  • തളിപ്പറമ്പ് - എം വി ഗോവിന്ദൻ

കോഴിക്കോട് ജില്ല

  • പേരാമ്പ്ര - ടി.പി. രാമകൃഷ്ണൻ
  • ബാലുശ്ശേരി - സച്ചിൻ ദേവ്
  • കോഴിക്കോട് നോര്‍ത്ത് - തോട്ടത്തിൽ രവീന്ദ്രൻ
  • ബേപ്പൂർ - പി.എ.മുഹമ്മദ് റിയാസ്
  • കൊടുവള്ളി - കാരാട്ട് റസാക്ക്

പാലക്കാട് ജില്ല

  • ആലത്തൂർ - കെ ഡി പ്രസന്നൻ
  • നെന്മാറ - കെ ബാബു
  • മലമ്പുഴ - എ പ്രഭാകരൻ
  • കോങ്ങാട്- പി പി സുമോദ്‌
  • തരൂർ - ഡോ. പി കെ ജമീല
  • ഒറ്റപ്പാലം - പി ഉണ്ണി
  • ഷൊർണ്ണൂർ - സി കെ രാജേന്ദ്രൻ
  • തൃത്താല -എം ബി രാജേഷ്

കാസർകോട് ജില്ല

  • ഉദുമ-സി.എച്ച്.കുഞ്ഞമ്പു
  • തൃക്കരിപ്പൂർ -രാജഗോപാൽ

വയനാട് ജില്ല

  • മാനന്തവാടി-കേളു
Advertisment