New Update
Advertisment
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിൽ ഗായിക ദലീമ സിപിഎം സ്ഥാനാർഥിയാകും. ആലപ്പുഴയിൽ പി.പി. ചിത്തരഞ്ജനെയും പാലക്കാട്ടെ തൃത്താലയിൽ എം.ബി. രാജേഷിനെയും മത്സരിപ്പിക്കാൻ പാർട്ടി സംസ്ഥാന സമിതിയിൽ ധാരണയായി എന്നാണ് സൂചന.
കൊട്ടാരക്കരയിലൽ കെ.എൻ. ബാലഗോപാലും മത്സരിക്കും. മൂന്ന് ടേം പൂർത്തിയാക്കിയ ഐഷ പോറ്റി മത്സരിക്കുന്നില്ല. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജന് സീറ്റ് ഇല്ലെന്നാണ് സൂചന. മന്ത്രി എ.കെ. ബാലൻറെ ഭാര്യ പി.കെ. ജമീല തരൂരിൽ സ്ഥാനാർഥിയാകും. ഏറ്റുമാനൂരിൽ വി.എൻ. വാസവനും മത്സരിക്കും.