New Update
Advertisment
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. മട്ടന്നൂര്‍ പഴശ്ശിയില്‍ സിപിഎം കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ട് പേരാണ് രാജേഷിനെ ആക്രമിച്ചത് എന്നാണ് വിവരം. തലയ്ക്ക് വെട്ടേറ്റ രാജേഷിനെ ആദ്യം മട്ടന്നൂരിലെ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.