തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഡോ. ജോ ജോസഫ് ഇടത് മുന്നണി സ്ഥാനാർത്ഥിയാകും, മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഡോ. ജോ ജോസഫ് ഇടത് മുന്നണി സ്ഥാനാർത്ഥിയാകും. ലിസി ഹോസ്പിറ്റലിലേ ഹൃദ്രോഗ വിദഗ്ധനാണ് അദ്ദേഹം. പാർട്ടി ചിഹ്നത്തിലാകും അദ്ദേഹം മത്സരിക്കുക.

Advertisment

publive-image

എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്. കാലതാമസം ഉണ്ടായത് നടപടി പൂർത്തിയാകാത്തതിനാലാണെന്നും ഇപി ജയരാജൻ വ്യക്തമാക്കി.

തൃക്കാക്കരയിൽ ഇടത് പക്ഷ മുന്നണി വൻ വിജയം നേടുമെന്ന പ്രതീക്ഷ ഇപി ജയരാജൻ പങ്കുവെച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment