20 സീറ്റുകളില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണ ! പാര്‍ട്ടി തീരുമാനിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

ന്യൂസ് ബ്യൂറോ, തൃശൂര്‍
Saturday, February 27, 2021

തൃശൂര്‍: 20 സീറ്റുകളില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടാക്കി ബി.ജെ.പിക്കെതിരേ ഒരുമിച്ച് നീങ്ങാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന്‌ കേന്ദ്രമന്ത്രി വി. മുരളീധരന്‍. പാര്‍ട്ടി തീരുമാനിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂരില്‍ നടന്ന ബി.ജെ.പി നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയസാധ്യത മുന്‍നിര്‍ത്തി കേരളത്തില്‍ പ്രമുഖരെ ഉള്‍പ്പെടെ മത്സരത്തിന് ഇറക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ബി.ജെ.പിയുടെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപിയുടെ വിജയയാത്ര തുടരാനും യോഗത്തില്‍ തീരുമാനമായി.

×