‘കോൺ​ഗ്രസിനൊപ്പം സഹകരിച്ച് ഡിഎംകെ സഖ്യത്തിൽ തുടരും’; തമിഴ്നാട്ടിൽ ആറ് സീറ്റിൽ മത്സരിക്കാൻ സിപിഎം ധാരണ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, March 8, 2021

ചെന്നൈ: തമിഴ്‌നാട്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഹകരിച്ച് ഡിഎംകെ സഖ്യത്തില്‍ തുടരാന്‍ സി.പി.ഐ.എം ധാരണ. ഇതുസംബന്ധിച്ച് ഡിഎംകെയുമായി ധാരണപത്രത്തില്‍ ഒപ്പുവെച്ചു. കേരളത്തിലെ സാഹചര്യമല്ല തമിഴ്നാട്ടിലേത് എന്നും ബിജെപി വിരുദ്ധ പോരാട്ടത്തിനായാണ് സഖ്യമെന്നും സി.പി.ഐ.എം വിശദീകരിച്ചു

സിപിഎമ്മും സിപിഐയും ആറ് സീറ്റുകളില്‍ വീതം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. 2016ല്‍ ജനക്ഷേമ മുന്നണിയില്‍ 25 സീറ്റുകളിലാണ് സിപിഎം ജനവിധി തേടിയത്.

ആറ് സീറ്റുകള്‍ കുറവാണെങ്കിലും സഖ്യത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍ പറഞ്ഞു.

മതവെറി പിടിച്ച ബിജെപിയും അണ്ണാഡിഎംകെയേയും തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

×