ഇ​ട​തു​മു​ന്ന​ണി ജാ​ഥ ഫെ​ബ്രു​വ​രി 13,14 തീ​യ​തി​ക​ളി​ല്‍ ആരംഭിക്കും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, January 27, 2021

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​മു​ന്ന​ണി ജാ​ഥ ഫെ​ബ്രു​വ​രി 13,14 തീ​യ​തി​ക​ളി​ല്‍ ആ​രം​ഭി​ച്ച് ഫെ​ബ്രു​വ​രി 26ന് ​അ​വ​സാ​നി​ക്കും. വ​ട​ക്ക​ന്‍ മേ​ഖ​ല ജാ​ഥ സി​പി​എം സം​സ്ഥാ​ന ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍ ന​യി​ക്കും.

സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ തെ​ക്ക​ന്‍ മേ​ഖ​ല ക്യാ​പ്റ്റ​നാ​ക​ണ​മെ​ന്ന് ഇ​ട​തു​മു​ന്ന​ണി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ആ​രോ​ഗ്യ കാ​ര​ണ​ത്താ​ല്‍ കാ​നം ഒ​ഴി​വാ​യി. പ​ക​രം ബി​നോ​യ് വി​ശ്വം ജാ​ഥ ന​യി​ക്കും.

എ​ല്‍​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​ക​ള്‍ ഉ​ട​ന്‍ തു​ട​ങ്ങാ​നും തീ​രു​മാ​ന​മാ​യി. എ​ന്നാ​ല്‍ സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ചെ​യ്തി​ല്ല.

×