ഡല്‍ഹി : ജമ്മു കശ്മീരിനെ കേന്ദ്ര സർക്കാർ തളർത്തി കളഞ്ഞെന്ന് കശ്മീരിലെ സിപിഎം നേതാവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് താരിഗാമി പറഞ്ഞു. കശ്മീരിന് നീതി ലഭിക്കാന്‍ രാജ്യത്തെ ജനങ്ങൾ മുന്നോട്ട് ഇറങ്ങണമെന്നും താരിഗാമി പറഞ്ഞു.
/sathyam/media/post_attachments/Qhe0GIMOoc4v9R3eHfRW.jpg)
കശ്മീര്‍ പുനസംഘടനയോടെ ജനങ്ങളുടെ ജീവിതം ദുസ്സഹമായി. അവിടെ ആരോഗ്യ മേഖലയിലടക്കം സ്ഥിതിഗതികൾ ഗുരുതരമാണ് .
കശ്മീരിലെ ജനങ്ങൾ തീവ്രവാദികൾ അല്ല. ജയിലുകൾ അല്ല തൊഴിലുകളാണ് അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടത്. രാഷ്ട്രീയക്കാര്‍ മാത്രമല്ല സാമൂഹ്യപ്രവര്‍ത്തകരും ജയിലിലാണെന്നും താരിഗാമി പറഞ്ഞു.