ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം.സിദ്ദിഖിനെ സ്ഥാനാർഥിയാക്കണം ! പൊന്നാനിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരുടെ പ്രകടനം

ന്യൂസ് ബ്യൂറോ, മലപ്പുറം
Monday, March 8, 2021

പൊന്നാനി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പൊന്നാനിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിന് എതിരെയാണ് പ്രതിഷേധം. ജില്ലാ കമ്മിറ്റി അംഗം ടി.എം. സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

‘ നേതാക്കളെ പാര്‍ട്ടി തിരുത്തും പാര്‍ട്ടിയെ ജനം തിരുത്തും’ എന്ന ബാനറുമായാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നത്. സ്പീക്കർ പി.ശ്രീരാമകൃഷ്ണനു പകരം ടി.എം.സിദ്ദിഖിനെയാണു പൊന്നാനിയിലേക്കു സിപിഎം ആദ്യം പരിഗണിച്ചിരുന്നത്.

എന്നാൽ പിന്നീട് സംസ്ഥാന കമ്മിറ്റി അംഗം പി.നന്ദകുമാറിന്റെ പേരു നിർദേശിക്കപ്പെട്ടതോടെയാണു പ്രതിഷേധങ്ങൾ ഉയർന്നത്. നന്ദകുമാറിനെ മത്സരിപ്പിക്കാനുള്ള സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശം ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു

×