Advertisment

നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് മന്ത്രിമാർക്ക് ഇത്തവണ സീറ്റില്ല: ഇ.പി.ജയരാജൻ, തോമസ് ഐസക്, ജി.സുധാകരൻ, എ.കെ.ബാലൻ, സി.രവീന്ദ്രനാഥ് എന്നിവർ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌

New Update

publive-image

Advertisment

തിരുവനന്തപുരം: അഞ്ചു മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. ഇ.പി.ജയരാജൻ, തോമസ് ഐസക്, ജി.സുധാകരൻ, എ.കെ.ബാലൻ, സി.രവീന്ദ്രനാഥ് എന്നിവർ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം. ഇ.പി.ജയരാജനെ സംഘടനാ ചുമതലയിലേക്ക് പരിഗണിച്ചേക്കു‌മെന്നാണ് സൂചന.

മുഖ്യമന്ത്രിയടക്കം മന്ത്രിസഭയിലെ ബാക്കിയുള്ളവര്‍ മത്സരിക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുക്കുന്നുണ്ട്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മട്ടന്നൂരില്‍ നിന്നാകും ഇത്തവണ ജനവിധി തേടുക. ഇ.പി.ജയരാജന്‍ മത്സരിച്ച മണ്ഡലമാണിത്.

കൂടുതല്‍ തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന നിര്‍ദേശവും സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിട്ടുണ്ട്. രണ്ട് ടേം വ്യവസ്ഥ കർശനമായി പാലിക്കണമെന്നാണ് അഭിപ്രായം. എംഎൽഎമാർക്കും ഇതു നിർബന്ധമാക്കും. രാജു എബ്രഹാം, എ. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ക്കും സീറ്റില്ല. ആർക്കൊക്കെ ഇളവു നൽകണമെന്ന് സംസ്ഥാന സമിതി തീരുമാനിക്കും.

Advertisment