ചാത്തന്നൂർ: കാൽപ്പന്തു കളിക്കിടയിൽ ഹൃദയാഘാതത്തെ തുടർന്ന് മൈതാനത്തു കുഴഞ്ഞു വീണ അൻവറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന അരുണി ന് ആദരം. മറ്റുള്ളവർ പകച്ചുനിൽ ക്കെയാണ് മലയാള മനോരമ കൊട്ടിയം ന്യൂസ് റപ്രസന്റേറ്റിവ് കെ.അരുൺകുമാർ സിപിആർ നൽകി യുവാവിനെ ജീവിതത്തി ലേക്ക് തിരികെ കൊണ്ടുവന്നത്.
/sathyam/media/post_attachments/Dmfz7aWylksv2UwhlunH.jpg)
കൊട്ടിയത്തെ ടർഫ് സ്റ്റേഡി യത്തിൽ അരുണും സുഹൃത്തുക്ക ളുമായി ഫുട്ബോൾ കളിച്ചു കൊ ണ്ടിരിക്കെയാണ് മൈലാപ്പൂര് സ്വദേശി അൻവർ (38) മൈതാനത്ത് കുഴഞ്ഞു വീണത്. യുവാവ് വീഴുന്നത് ഒപ്പമുണ്ടായിരുന്ന കളിക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല. നിലത്ത് കിടക്കുന്നത് കണ്ട് അവർ ഓടിയെത്തിയപ്പോഴേക്കും. അൻവർ അബോധാവസ്ഥയിൽ ആയിരുന്നു.
എന്തു ചെയ്യണ മെന്ന് ആശങ്കപ്പെട്ടു നിൽക്കെ അരുൺ അടിയന്തരമായി സിപി ആർ നൽകിത്തുടങ്ങി. അതിനിടെ അരുൺ തന്നെ സമീപത്തെ ഹോ ളിക്രോസ് ആശുപ്രതിയിലെ അത്യാഹിത വിഭാഗത്തിൽ വിവര മറിയിച്ചു. രോഗി എത്തിയപ്പോഴേക്കും ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. സമയോചിതമായി സിപിആർ നൽകുകയും വൈകാതെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തതു കൊണ്ടാണ് ജീവൻ രക്ഷിക്കാനായതെന്ന് ഡോ.ആതുരദാസ് പറഞ്ഞു. അൻവർ ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടു.
കൊട്ടിയം പൗരവേദി നടത്തിയ പരിശീലന പരിപാടിയിലൂടെയാണ് അരുൺ സിപിആർ ചെയ്യാൻ പരിശീലിച്ചത്. മുൻപും സിപിആർ നൽകി അരുൺ ജീവൻ രക്ഷപ്പെടു ത്തിയിട്ടുണ്ട്. അരുണിനെ കൊട്ടി ൽയം പൗരവേദി, എസ്എച്ച്ആർ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി എന്നിവർ ആദരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us