മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ സി ആര്‍ ജയപ്രകാശ് അന്തരിച്ചു

New Update

publive-image

ആലപ്പുഴ :മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ സി ആര്‍ ജയപ്രകാശ് അന്തരിച്ചു. 72 വയസ്സായിരുന്നു.

Advertisment

കോവിഡ് ബാധിച്ച്‌ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും പിന്നാലെ ന്യുമോണിയ ബാധിച്ചതോടെ ആരോ​ഗ്യനില വഷളാകുകയായിരുന്നു.

കായംകുളം നഗരസഭാ മുന്‍ അധ്യക്ഷന്‍, ആലപ്പുഴ ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കായംകുളം, അരൂര്‍ നിയമസഭാ സീറ്റുകളില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. കരീലക്കുളങ്ങര ചക്കാലയില്‍ കുടുംബാംഗമാണ്. ഗിരിജാ ജയപ്രകാശ് ആണ് ഭാര്യ.

Advertisment