മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ സി ആര്‍ ജയപ്രകാശ് അന്തരിച്ചു

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Thursday, December 3, 2020

ആലപ്പുഴ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ സി ആര്‍ ജയപ്രകാശ് അന്തരിച്ചു. 72 വയസ്സായിരുന്നു.

കോവിഡ് ബാധിച്ച്‌ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും പിന്നാലെ ന്യുമോണിയ ബാധിച്ചതോടെ ആരോ​ഗ്യനില വഷളാകുകയായിരുന്നു.

കായംകുളം നഗരസഭാ മുന്‍ അധ്യക്ഷന്‍, ആലപ്പുഴ ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കായംകുളം, അരൂര്‍ നിയമസഭാ സീറ്റുകളില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. കരീലക്കുളങ്ങര ചക്കാലയില്‍ കുടുംബാംഗമാണ്. ഗിരിജാ ജയപ്രകാശ് ആണ് ഭാര്യ.

×