ഒടുവില്‍ ഇംഗ്ലണ്ട് അകത്ത്, ഓസീസ് പുറത്ത്; കപ്പടിക്കാന്‍ ഇനി ഒരു കളിമാത്രം

Thursday, July 11, 2019

ബര്‍മിങ്ങാം: കടലാസില്‍ പോലും എഴുതപ്പെടാത്ത സാദ്ധ്യത, വലിയവരുടെ കൂടെ പതുങ്ങി കളിച്ച് ഇംഗ്ലണ്ട്.ഒടുവില്‍ ഫൈനലിലേക്ക്. അനായസമാണ് അവര്‍ ജയിച്ചത്. മുന്‍ ചാംപ്യന്മാരായ ഓസീസിന്റെ നടുവൊടിച്ച പ്രകടനം.ഓസ്്്ട്രേലിയ 49 ഓവറില്‍ 223 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റ് പിഴുത ക്രിസ് വോക്‌സാണ് കളിയിലെ താരം

മുന്‍പ് ഓസീസ് ബാറ്റ്ന്മാര്‍ വിയര്‍ത്ത അതേ പിച്ചില്‍ ഇംഗ്ലീഷ് ബാറ്റ്‌സന്മാര്‍ തകര്‍ത്തടിച്ചതോടെ അനായസേനയുളള ജയം വന്നുചേര്‍ന്നു.

65 പന്തില്‍ ഒന്‍പത് ബൗണ്ടറിയും അഞ്ചു സിക്‌സറും പായിച്ച്് 85 റണ്‍സെടുത്ത റോയിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. അംപയറിന്റ തെറ്റായ തീരുമാനത്തില്‍ രപുറത്തായില്ലായിരുന്നുവെങ്കില്‍ നൂറ് കടന്നേനെ.

ബെയര്‍‌സ്റ്റോ 43 പന്തില്‍ അഞ്ച് ബൗണ്ടറി സഹിതം 43 റണ്‍സെടുത്തു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഇരുവരും 124 റണ്‍സടിച്ചാണ് പിരിഞ്ഞത്.

ഇനി വരാനിരിക്കുന്ന ഫൈനലിന് ഒരു വിശേഷമുണ്ട് ഇത് വരെ കപ്പ് കരസ്ഥമാക്കാത്ത രണ്ടു ടീമുകള്‍ തമ്മിലാണ് മത്സരം.

×