/sathyam/media/post_attachments/OtNZIZF2lQYUn6NhMJ4P.jpg)
കാസര്‍കോട്: ലോ​ക്ക്ഡൗ​ണ്‍ നിർദ്ദേശം ലംഘിച്ച് വീടിനടുത്ത് യുവാക്കളുടെ ക്രിക്കറ്റ് കളി. വിവരം പൊലീസില്‍ അറിയിച്ച സമീപവാസിയായ നഴ്‌സിനെതിരെ വധഭീഷണി മുഴക്കി യുവാക്കള്‍. കാസര്‍കോട് ബേ​ക്ക​ല്‍ തമ്പു​രാ​ന്‍ വ​ള​പ്പി​ലെ മ​നീ​ഷ​യ്ക്കു നേ​രെ​യാ​ണു ഭീ​ഷ​ണി​യു​ണ്ടാ​യ​ത്.
കാ​ഞ്ഞ​ങ്ങാ​ട് മ​ന്‍​സൂ​ര്‍ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ മ​നീ​ഷ​യു​ടെ വീ​ടി​ന​ടു​ത്ത് ഒ​രു കൂ​ട്ടം യു​വാ​ക്ക​ള്‍ ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് ക്രി​ക്ക​റ്റ് ക​ളി​ച്ചി​രു​ന്നു. ക്രിക്കറ്റ് കളി നിര്‍ത്തി പിരിഞ്ഞു പോകണമെന്ന് മനീഷ യുവാക്കളോട് ആവശ്യപ്പെട്ടു.
ഇ​ത​വ​ഗ​ണി​ച്ച് യു​വാ​ക്ക​ള്‍ ക​ളി തു​ട​ര്‍​ന്ന​തോ​ടെ യു​വ​തി പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു.
വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊലീ​സി​നെ ക​ണ്ട് യു​വാ​ക്ക​ള്‍ ര​ക്ഷ​പ്പെ​ട്ടു. ഇ​തി​നു​ശേ​ഷം ഒ​രു സം​ഘം യു​വാ​ക്ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് വീ​ട്ടി​ലെ​ത്തി മ​നീ​ഷ​യെ​യും അ​ച്ഛ​നെ​യും അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും സ്കൂ​ട്ട​ര്‍ ക​ട​ലി​ല്‍ എ​റി​യു​മെ​ന്ന് പ​റ​ഞ്ഞെ​ന്നു​മാ​ണ് മ​നീ​ഷ പൊലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബേ​ക്ക​ല്‍ പോ​ലീ​സ് ഏഴു പേര്‍ക്കെതിരെ കേസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us