ഇ​ന്ത്യ​യി​ല്‍​നി​ന്നു മ​ട​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങളുടെ പരിശോധനഫലം നെ​ഗ​റ്റീ​വ്

സ്പോര്‍ട്സ് ഡസ്ക്
Friday, April 3, 2020

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ എ​ത്തി​യ​ശേ​ഷം മ​ട​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍​ക്കു​കോ​വി​ഡ് രോ​ഗ​ബാ​ധ​യി​ല്ല. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക പ​രമ്പ​ര ഉ​പേ​ക്ഷി​ച്ച​ത്. പി​ന്നാ​ലെ താ​ര​ങ്ങ​ള്‍ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി​യ താ​ര​ങ്ങ​ള്‍ 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണു പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്തു​വ​ന്ന​ത്.

ക്വാ​റ​ന്‍റൈ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും രാ​ജ്യ​ത്തു ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്ത ര​ണ്ടാ​ഴ്ച കൂ​ടി താ​ര​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​രും.

×