നെതർലൻഡ്‌സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസീസ്; ഒരു വിക്കറ്റ് വീണു

ലോഗൻ വാൻ ബീക്കിന്റെ പന്തിൽ കോളിൻ അക്കർമാൻ പിടികൂടുകയായിരുന്നു.

New Update
1394365-aus.webp

ന്യൂഡൽഹി: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ നെതർലൻഡ്‌സിനെതിരെയുള്ള മത്സരത്തിൽ ആസ്‌ത്രേലിക്ക് ബാറ്റിംഗ്. ടോസ് നേടിയ ടീം നായകൻ പാറ്റ് കമ്മിൻസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ നാല് ഓവർ കഴിയുന്നതിന് മുമ്പേ ടീമിന് ഒരു വിക്കറ്റ് നഷ്ടപ്പെട്ടു. ഓപ്പണർ മിച്ചൽ മാർഷാണ് വീണത്. ലോഗൻ വാൻ ബീക്കിന്റെ പന്തിൽ കോളിൻ അക്കർമാൻ പിടികൂടുകയായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 29 റൺസാണ് ടീം സ്‌കോർ. ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ.

Advertisment

ഓറഞ്ച് പടയെ മറികടന്ന് സെമി സാധ്യത സജീവമാക്കാൻ ആണ് ആസ്‌ത്രേലിയയുടെ ശ്രമം, എന്നാൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച കരുത്തിൽ ഓസിസിനെ വിറപ്പിക്കാം എന്ന സ്വപ്നത്തിലാണ് നെതർലൻഡ്‌സ്. ഉച്ചക്ക് രണ്ടുമണി മുതൽ ഡൽഹി അരുൺ ജയറ്റ്‌ലി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

 

world cup
Advertisment