Advertisment

ഇനിയങ്ങോട്ട് എല്ലാവരും വൈറസിനെ അംഗീകരിച്ച് മുന്നോട്ടു പോകേണ്ടി വരും; പന്തില്‍ തുപ്പല്‍ പുരട്ടുന്നതിന് നിയന്ത്രണം വരുമെന്നല്ലാതെ കൊവിഡിനു ശേഷം ക്രിക്കറ്റില്‍ കാര്യമായ മാറ്റങ്ങളൊന്നും വരില്ല: ഗൗതം ഗംഭീര്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊറോണയും അതുയര്‍ത്തുന്ന ഭീഷണിയും ഇനിയങ്ങോട്ട് ക്രിക്കറ്റ് താരങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍.

പന്തില്‍ തുപ്പല്‍ പുരട്ടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നല്ലാതെ കൊവിഡിനു ശേഷം ക്രിക്കറ്റില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'പന്തില്‍ തുപ്പല്‍ പുരട്ടുന്നതിന് പകരം കൃത്രിമ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കാന്‍ സാധ്യതയുണ്ട്. ഇനിയങ്ങോട്ട് കളിക്കാരുള്‍പ്പെടെ എല്ലാവരും വൈറസിനെ അംഗീകരിച്ച് മുന്നോട്ടുപോകേണ്ടി വരും ', ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

'ഇങ്ങനെയൊരു വൈറസ് ഉണ്ടെന്നതും അത് ഭീഷണി സൃഷ്ടിച്ചേക്കാമെന്നതും യാഥാര്‍ത്ഥ്യമാണ്. ചിലപ്പോള്‍ കളിക്കാര്‍ക്ക് വൈറസ് ബാധിക്കാം. അതുകൊണ്ട് വൈറസ് ഇനി നിത്യജീവിതത്തിന്റെ ഭാഗമാകാം', ഗംഭീര്‍ പറഞ്ഞു.

ക്രിക്കറ്റില്‍ ഒരു പരിധി വരെ സാമൂഹിക അകലം നടപ്പിലാക്കാം. എന്നാല്‍ മറ്റു കായികയിനങ്ങളില്‍ അത് പ്രായോഗികമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment