ജസ്പ്രീത് ബുംറക്ക് ഇന്ത്യയുടെ ഏറ്റവും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ പുരസ്കാരം

സ്പോര്‍ട്സ് ഡസ്ക്
Sunday, January 12, 2020

മുംബൈ: ബിസിസിഐ യുടെ വാര്‍ഷിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ പുരസ്കാരം ജസ്പ്രീത് ബുംറയ്ക്ക്.

പൂനം യാദവിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം. 2018-19ലെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ബിസിസിഐ വാര്‍ഷിക പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. പുരസ്കാരങ്ങള്‍ ഞായറാഴ്ച വിതരണം ചെയ്യും.

ഏകദിന ക്രിക്കറ്റില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറ 2018ലാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്.

×