പീഡന പരാതി; ക്രൈം നന്ദകുമാർ അറസ്റ്റിൽ

author-image
Charlie
Updated On
New Update

publive-image

സഹപ്രവർത്തകയുടെ പീഡനപരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് അറസ്റ്റ് നടന്നത്. സ്ത്രീയെ അപമാനിക്കൽ, സ്ത്രീയെ പരസ്യമായ സ്ഥലത്ത് വച്ച് ചീത്ത വിളിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

Advertisment

ഐപിസി സെക്ഷൻ 506, 509 വകുപ്പ് പ്രകാരവും എസ്‌സിഎസ്ടി ആക്ട് പ്രകാരവുമാണ് അറസ്റ്റ്. ഇയാളുടെ ഓഫിസിൽ റെയ്ഡ് നടക്കുകയാണ്. )  ലൈംഗിക ചുവയോടെ സംസാരിച്ചതിനും കേസെടുത്തിട്ടുണ്ട്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫിസിൽ റെയ്ഡ് നടത്തുന്നത. മാനസിക പീഡനത്തിന് ഇരയാക്കിയെന്നും അശ്ലീല വിഡിയോ നിർമിക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് പരാതി. ഒരു മന്ത്രിയുടെ ഉൾപ്പെടെ ഇത്തരത്തിലൊരു വിഡിയോ നിർമിക്കണമെന്ന് ആവശ്യപ്പെട്ടതായി പരാതിക്കാരി പറഞ്ഞു.

Advertisment