ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ്‌

സ്പോര്‍ട്സ് ഡസ്ക്
Tuesday, October 13, 2020

ലിസ്ബണ്‍: ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യാന്തര മത്സരങ്ങൾക്കായി നിലവിൽ പോർച്ചുഗൽ ദേശീയ ടീമിനൊപ്പമുള്ള താരം, രണ്ടാഴ്ചത്തേക്ക് ഐസലേഷനിൽ പ്രവേശിച്ചു.

ക്വാറന്റൈന്‍ കാലയളവില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷമമായി നിരീക്ഷിക്കും. നേരത്തെ, യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി രണ്ടു മത്സരങ്ങള്‍ റൊണാള്‍ഡോ കളിച്ചിരുന്നു.

‘കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ദേശീയ ടീമിനൊപ്പമുള്ള പരിശീലനത്തിൽനിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കുന്നു. സ്വീഡനെതിരായ മത്സരത്തിലും അദ്ദേഹം കളിക്കില്ല. അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നുമില്ല. ഐസലേഷനിൽ പ്രവേശിച്ചു – പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.

×