താന്‍ ഏറ്റവും പുതിയതായി നിര്‍മ്മിക്കുന്ന ‘ലേഡീസ് നോട്ട് അലൗഡ്’ എന്ന ചിത്രം സെന്‍സര്‍ ചെയ്യാൻ ബോര്‍ഡ് കൈക്കൂലി ആവശ്യപ്പെട്ടു ; ആരോപണവുമായി ഷക്കീല

ഫിലിം ഡസ്ക്
Sunday, December 8, 2019

ചെന്നൈ: താന്‍ ഏറ്റവും പുതിയതായി നിര്‍മ്മിക്കുന്ന ‘ലേഡീസ് നോട്ട് അലൗഡ്’ എന്ന ചിത്രം സെന്‍സര്‍ ചെയ്യാൻ ബോര്‍ഡ് കൈക്കൂലി ആവശ്യപ്പെട്ടെന്ന് നടി ഷക്കീല. ചിത്രം രണ്ട് തവണ ആണ് സെന്‍സര്‍ ബോര്‍ഡ് നിരസിച്ചത്. തെലുങ്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഇതൊരു കുടുംബ ചിത്രമല്ല അഡല്‍റ്റ് കോമഡിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം സെന്‍സര്‍ ചെയ്യാനായി ഇപ്പോള്‍ കൈക്കൂലി വേണമെന്നാണ് ആവശ്യം. ഞാന്‍ നിശബ്ദമായിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാം ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വച്ചിട്ടുണ്ട്. പലരോടും കടം വാങ്ങിയാണ് ഈ ചിത്രം എടുത്തത്. ഷക്കീല പ്രതികരിച്ചു.

ഈ വിഭാഗത്തില്‍പ്പെടുന്ന പല ചിത്രങ്ങളും മുമ്ബ് സെന്‍സര്‍ ചെയ്തിട്ടുണ്ട്. പിന്നെ ഈ ചിത്രത്തിനോട് മാത്രം എന്താണ് പ്രശ്‌നം?. ഇതൊരു കുടുംബ ചിത്രമല്ല. അഡല്‍ട്ട് കോമഡി സിനിമയാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കാര്യം സിനിമയുടെ തുടക്കത്തിനും പറയുന്നുണ്ട്. ഞാന്‍ നിര്‍മ്മാതാവ് ആയതു കൊണ്ട് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് ” ഷക്കീല പറയുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.

×