Advertisment

മാണി സി കാപ്പനെതിരായ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസ് സുപ്രീംകോടതിയില്‍ ! മുംബൈ മലയാളിയായ ദിനേശ് മേനോന്റെ ഹര്‍ജി 3.25 കോടി രൂപ തട്ടിയ കേസില്‍. കാപ്പനെതിരെ കേസെടുത്ത എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്നു ഹര്‍ജിക്കാരന്‍ ! എംഎല്‍എ തുര്‍ച്ചയായി കബളിപ്പിക്കുന്നുവെന്നും ഹര്‍ജിയില്‍ പരാതിക്കാരന്‍. സുപ്രീംകോടതിയില്‍ കാപ്പന് കുരുക്കൊരുങ്ങുമോ ? കാപ്പനെതിരെ മുംബൈയിലെ കോടതിയില്‍ ഉള്ളത് മൂന്നു സാമ്പത്തിക തട്ടിപ്പു കേസുകള്‍ !

New Update

publive-image

Advertisment

ഡല്‍ഹി: വഞ്ചന കേസില്‍ പാല എംഎല്‍എ മാണി സി കാപ്പനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. മുംബൈ വ്യവസായി ദിനേശ് മേനോനാണ് കാപ്പനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. നേരത്തെ കാപ്പനെതിരെ ദിനേശ് മേനോന്‍ നല്‍കിയ പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കേസെടുത്തിരുന്നു.

ഈ കേസിലെ നടപടികള്‍ കാപ്പന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് ദിനേശ് മേനോന്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് കോടതി പിന്നീട് പരിഗണിക്കും.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 3.25 കോടി രൂപ തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്‌ളാസ് കോടതി നേരത്തെ കാപ്പനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തിരുന്നത്. ഇതിനെതിരെയാണ് കാപ്പന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ജൂണ്‍ 18നാണ് കാപ്പന്റെ ഹര്‍ജിയില്‍ മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികള്‍ ഹൈക്കോടതി തടഞ്ഞത്. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

നേരത്തെ 2010ലാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപ കാപ്പന്‍ മലയാളിയായ വ്യവസായി ദിനേഷ് മേനോനോട് വാങ്ങിയത്. പണം വങ്ങിയെങ്കിലും ഷെയര്‍ നല്‍കിയില്ല. ഇതോടെ ദിനേശ് മോനോന്‍ പണം തിരികെ ആവശ്യപ്പെട്ടു.

കുറച്ചു തുക തിരികെ നല്‍കിയെങ്കിലും പിന്നീട് ബാക്കി തുക നല്‍കാന്‍ കാപ്പന്‍ തയ്യാറായില്ല. ഇതിനിടെ നല്‍കിയ ചെക്കുകളും മടങ്ങി. ഇതോടെയാണ് കേസിലേക്ക് നീങ്ങിയത്.

നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ മുംബൈ മലയാളിയായ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ തട്ടിപ്പു കേസില്‍ മാണി സി കാപ്പന്‍ മുംബൈയിലെ കോടതിയില്‍ ഹാജരായിരുന്നു. മൂന്നു തട്ടിപ്പു കേസുകളാണ് ബൊറിവിലി മെട്രോപോലീറ്റന്‍ കോടതിയില്‍ കാപ്പനെതിരെ ഉള്ളത്.

mani c kappan
Advertisment