Advertisment

60 അടി പൊക്കമുള്ള തെങ്ങിന്‍ മുകളില്‍ നൂലില്‍ കുരുങ്ങി കാക്ക ; രക്ഷപെടുത്താന്‍ ഫയര്‍ഫോഴ്‌സിന്റെ മണിക്കൂറുകള്‍ നീണ്ട ശ്രമം; ഒടുവില്‍…

New Update

തി​രു​വ​ന​ന്ത​പു​രം : 60 അ​ടി പൊ​ക്ക​മു​ള്ള തെ​ങ്ങി​ൻ മു​ക​ളി​ൽ നൂ​ലി​ൽ കു​രു​ങ്ങി​ക്കി​ട​ന്ന കാ​ക്ക​യെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി.

Advertisment

publive-image

ക​ഴി​ഞ്ഞ ദി​വ​സം ആ​യി​രു​ന്നു സം​ഭ​വം. തെ​ങ്ങോ​ല​ക​ൾ ക്കി​ട​യി​ൽ കാ​ക്ക കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന വി​വ​രം പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് അ​റി​യി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ​നി​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി. ​അ​ശോ​ക് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തു​ക​യും ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ച് കാ​ക്ക​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

കാ​ലു​ക​ളും ചി​റ​കു​ക​ളും കൂ​ട്ടി​ക്കെ​ട്ടി​യ അ​വ​സ്ഥ​യി​ൽ കാ​ക്ക കി​ട​ക്കു​ക​യാ​യി​രു​ന്നു. ആ​ഹാ​രം ല​ഭി​ക്കാ​തെ അ​വ​സ്ഥ​യി​ലു​മാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ന്റെ സ​ഹാ​യ​ത്തോ​ടെ വ​ലി​യ തോ​ട്ട ഉ​പ​യോ​ഗി​ച്ച് കാ​ക്ക​യെ താ​ഴെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ കാ​ക്ക​യെ ഒ​രു പ​രു​ന്ത് റാ​ഞ്ചാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​തും കാ​ണാ​നാ​യി. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം കാ​ക്ക​യെ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്ക് വി​ട്ടു.

Advertisment