സൗദിയില്‍ 2025 അവസാനത്തോടെ 18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കിരീടാവകാശി: അമീര്‍ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍.

author-image
admin
New Update

റിയാദ് :  സൗദിയിൽ 18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍.പറഞ്ഞു. സൗദി പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിൻ്റെ അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ നേതൃത്വത്തിലുള്ള ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.

Advertisment

publive-image

വരും വർഷങ്ങളിൽ ഫണ്ട് ഉപയോഗിച്ച് വിവിധ പദ്ധതികളുമായി മുന്നോട്ട് പോകും. രാജ്യത്തിന്റെ  അഭിലാഷങ്ങൾ കൈവരിക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും വിവിധ പരമ്പരാഗത, ആധുനിക മേഖലകളിൽ സമഗ്രവും സുസ്ഥിരവുമായ വികസനം എന്ന ആശയം കൈവരിക്കുന്നതിനുമുള്ള പദ്ധതികളാണു ഫണ്ട് ലക്ഷ്യം വെക്കുന്നത്. നിയോം പദ്ധതി പൂര്‍ത്തിയാല്‍ മൂന്ന് ലക്ഷത്തി എമ്പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് നേരത്തെ കിരീടവകാശി പ്രഖ്യാപിച്ചിട്ടുണ്ട്.

publive-image

2030 ൽ 7.5 ട്രില്ല്യൻ റിയാലിൻ്റെ മൂലധനം ലക്ഷ്യമിടുന്ന സൗദി പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് 2025 ആകുംബോഴേക്കും അതിൻ്റെ മൂലധനം 4 ട്രില്യൺ റിയാലാക്കി ഉയർത്തും. പ്രാദേശിക സമ്പദ് വ്യവസ്ഥയിൽ മാത്രം പ്രതിവർഷം ചുരുങ്ങിയത് 150 ബില്യൻ റിയാൽ പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് നിക്ഷേപം നടത്തും.

publive-image

ജി ഡി പിയിലേക്ക് 1.2 ട്രില്യൻ റിയാലിൻ്റെ മൊത്ത വരുമാനം എണ്ണേതര സ്ഥാപനങ്ങൾ വഴി മാത്രം ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് വഴി ലഭ്യമാകും. 2025 അവസാനത്തോടെ രാജ്യത്ത് പ്രത്യക്ഷ മായും പരോക്ഷമായും 18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അമീര്‍  മുഹമ്മദ് ബിൻ സല്‍മാന്‍  പ്രസ്താവിച്ചു.

publive-image

കോവിഡ് പ്രതിസന്ധിയും ഗള്‍ഫ്‌ മേഖലയില്‍ എണ്ണയുടെ വിലയിടിച്ചിലും മൂലം പ്രതിസന്ധി നിലനില്കുന്ന വേളയില്‍ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടപ്പാക്കുന്ന പുതിയ നിക്ഷേപ പദ്ധതിയിലൂടെ രാജ്യത്തെ തൊഴിളില്ലായിമ അടക്കം പരിഹരിച്ചുകൊണ്ട് സൗദി അറേബ്യയില്‍ വലിയൊരു വികസന കുതിപ്പിന് വഴിയൊരുക്കിയിരിക്കുകയാണെന്ന് രാഷ്ട്രിയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Advertisment