റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലോകോത്തര നഗരമാക്കി മാറ്റാൻ സമഗ്ര പരിഷ്​കരണ പദ്ധതികൾ പ്രഖ്യാപിച്ച്​ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ. റിയാദിൽ നടന്ന ദ്വിദിന നാലാമത്​ ആഗോള നിക്ഷേപ സംഗമത്തിൽ, 'റിയാദി​െൻറ ഭാവി' എന്ന ശീർഷകത്തിൽ ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി മാറ്റിയോ റൻസിയുമായുള്ള സംഭാഷണത്തിലാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വളര്‍ച്ച കൈവരി ക്കാനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കാനു മുള്ള സാധ്യതകള്‍ റിയാദ് നല്‍കുന്നു. അതുകൊണ്ടു തന്നെ പ്രത്യേക പരിഗണന യോടെയാണ് റിയാദ് നഗരത്തെ നോക്കിക്കാണുന്നത്.
പുതിയ സാമ്പത്തിക മേഖലകൾ സ്ഥാപിക്കൽ, വിവിധ മേഖലകളിലെ സാമ്പത്തിക നിക്ഷേപങ്ങൾ, വിനോദ സഞ്ചാര രംഗത്തെ വികസനം, പരിസ്ഥിതി സംരക്ഷണം, നഗര സൗന്ദര്യവൽക്കരണം, തൊഴിൽ മേഖലകൾ സൃഷ്‌ടിക്കൽ തുടങ്ങിയ റിയാദ് നഗരത്തി​െൻറ മുഖച്ഛായ മാറ്റുന്ന സമഗ്ര പാക്കേജാണ് യാഥാർഥ്യമാവുക. നിലവിൽ അന്താരാഷ്‌ട്ര തലത്തിലുള്ള ഏറ്റവും വലിയ 40 സാമ്പത്തിക നഗരങ്ങളിലൊന്നാണ് റിയാദ്.
ലോകത്തെ ഏറ്റവും വലിയ പത്തു സാമ്പത്തിക നഗരങ്ങളില്‍ ഒന്നായി റിയാദിനെ പരിവര്‍ത്തിപ്പി ക്കാനാണ് ലക്ഷ്യമിടുന്നത്. 2030 ഓടെ റിയാദിലെ ജനസംഖ്യ 75 ലക്ഷത്തില്‍ നിന്ന് ഒന്നര മുതല്‍ രണ്ടു കോടി വരെയായി ഉയര്‍ത്താനും ലക്ഷ്യമിടുന്നു.
ആഗോള സമ്പദ്‌വ്യവസ്ഥയുടെ 85 ശതമാനവും നഗര കേന്ദ്രീകൃതമാണ്. അതുകൊണ്ടു തന്നെ വ്യവസായം, വിദ്യാഭ്യാസം, സേവനം, ടൂറിസം, തുടങ്ങിയ മേഖലകളില്‍ യഥാര്‍ഥ വികസനം നഗരങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ നഗര വികസനം വളരെ പ്രധാനപെട്ടതാണ്.
രാജ്യത്തെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് റിയാദില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ചെലവ് 30 ശതമാനം കുറവാണ്. പശ്ചാത്തല വികസനം, റിയല്‍ എസ്റ്റേറ്റ് വികസനം എന്നിവക്കുള്ള ചെലവ് റിയാദില്‍ മറ്റു സൗദി നഗരങ്ങളെ അപേക്ഷിച്ച് 29 ശതമാനവും കുറവാണ്. റിയാദില്‍ ദശലക്ഷക്കണക്കിന് മരങ്ങള്‍ നട്ടുവളര്‍ത്തി റിയാദ് ഹരിതവല്‍ക്കരണ പ്രോഗ്രാം നടപ്പാക്കും. ഇതിലൂടെ നഗരത്തില്‍ താപനിലയും പൊടിയും കുറക്കാന്‍ സാധിക്കും.
പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് പണം മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായി, ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ കൂടുതല്‍ ഓഹരികള്‍ വരും വര്‍ഷങ്ങളില്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ വില്‍പന നടത്തും. ഓഹരി വില്‍പനയിലൂടെ സമാഹരിക്കുന്ന പണം സൗദി പൗരന്മാരുടെ ക്ഷേമത്തിനു വേണ്ടി രാജ്യത്തിനകത്തും പുറത്തും നിക്ഷേപിക്കുമെന്നും കിരീടാവ കാശി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തലും പരമ്പരാഗത ആധുനിക മേഖലകളിൽ സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കലും ലക്ഷ്യമിട്ട് നടപ്പാക്കുന്ന അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രവർത്തന പദ്ധതി കഴിഞ്ഞ ദിവസം കിരീടവാകാശി പ്രഖ്യാപിച്ചിരുന്നു. ഇതു വഴി പതിനെട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നും രാജകുമാരന്‍ പറഞ്ഞിരുന്നു.