കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു. 

author-image
admin
New Update

റിയാദ്: രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന് കരുത്തും ആത്മവിശ്വാസവും പകര്‍ന്ന്‍ സൗദി കിരീടാവകാശി  മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു.

Advertisment

publive-image

രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും താമസം വിനാ വാക്‌സിന്‍ എത്തിക്കാനുള്ള മുഹമ്മദ് രാജകുമാരന്റെ ശ്രദ്ധയും ശുഷ്‌കാന്തിയും അഭിനന്ദനീയമാണെന്ന് ആരോഗ്യമന്ത്രി തൗഫീഖ് അല്‍ റബീഅ പറഞ്ഞു. സൗദിയില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് തുടങ്ങിയപ്പോള്‍ ആദ്യ വാക്സിന്‍ സ്വീകരിച്ച് ആരോഗ്യ മന്ത്രി രാജ്യത്തെ പൗരന്മാര്‍ക്ക് വാക്സിന്‍ എടുക്കാനുള്ള ആല്‍മവിശ്വാസം പകര്‍ന്നിരുന്നു.

നിലവില്‍ റിയാദിലും ജിദ്ദയിലും കോവിഡ് വാക്സിന്‍ സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്, വരും ദിവസങ്ങളില്‍ സൗദിയിലെ മറ്റു പ്രവിശ്യകളിലും വാക്സിന്‍ കുത്തിവെപ്പ് തുടങ്ങും ഇതുവരെ പതിനായിരത്തിനു മുകളില്‍ ആളുകള്‍ വാക്സിന്‍ എടുത്തു കഴിഞ്ഞു . വാക്സിന്‍ എടുക്കുന്നവര്‍ സിഹാത്തി ആപ്പില്‍  മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. അഞ്ചു ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ വാക്സിന്‍ എടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Advertisment